ഒക്ടോബര്‍ ആദ്യദിനത്തില്‍ സ്വര്‍ണത്തിന് പുതിയ റെക്കോര്‍ഡ്; പവന് 880 രൂപ കൂടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 87000 രൂപയായി.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 110 രൂപ കൂടി.
● സെപ്റ്റംബർ 30 ചൊവ്വാഴ്ച രാവിലെ വൻ വർധന രേഖപ്പെടുത്തിയ ശേഷം ഉച്ചയ്ക്ക് ശേഷം വില 640 രൂപ കുറഞ്ഞിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഒക്ടോബര്‍ ആദ്യദിനത്തില്‍ സ്വര്‍ണത്തിന് പുതിയ റെക്കോര്‍ഡ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 10875 രൂപയും പവന് 880 രൂപ കൂടി 87000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സെപ്തംബര്‍ 30 ചൊവ്വാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് വിലകളിലാണ് വ്യാപാരം നടന്നത്. 22 കാരറ്റിന് രാവിലെ വന്‍ വര്‍ധനുമായെത്തി 86500 കടന്ന് റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം പവന് 640 രൂപ കുറഞ്ഞിരുന്നു.

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 10845 രൂപയും പവന് 1040 രൂപ കൂടി 86760 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86120 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഒക്ടോബര്‍ ഒന്നിന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9005 രൂപയും പവന് 720 രൂപ കൂടി 72040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 8940 രൂപയും പവന് 680 രൂപ കൂടി 71520 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
ബുധനാഴ്ച സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 6960 രൂപയും പവന് 480 രൂപ കൂടി 55680 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 4490 രൂപയും പവന് 360 രൂപ കൂടി 35920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കില്‍ വ്യാപാരം
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 157 രൂപയില്‍നിന്ന് ഒരു രൂപ കൂടി 158 രൂപയും മറുവിഭാഗത്തിന് 153 രൂപയുമാണ്.
റെക്കോർഡ് ഭേദിച്ച സ്വർണവിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Gold price hits a new record in Kerala on Oct 1st; sovereign price rises by 880 rupees to 87,000.
#GoldPrice #KeralaGold #RecordPrice #GoldRateToday #87000 #Kochi