ലക്ഷം തൊടാനാണോ ലക്ഷ്യം? മണിക്കൂറുകള്‍ക്കിടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും വര്‍ധനവ്; സ്വര്‍ണ്ണവില പവന് 90800 കടന്ന് മുന്നേറുന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 11360 രൂപയായി.
● മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണ്ണത്തിന് 3320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
● 18 കാരറ്റ് സ്വർണ്ണത്തിനും ഗ്രാമിന് 55 രൂപ വരെ വർധനവുണ്ടായി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണ്ണത്തിനും വില വർധിച്ചു.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 163 രൂപ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ് സ്വര്‍ണവില. ഒക്ടോബര്‍ എട്ടിന് ബുധനാഴ്ച രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണവില ഉച്ചക്ക് ശേഷം വീണ്ടും വര്‍ധനവുമായി മുന്നേറുകയാണ്. മൂന്ന് ദിവസത്തിനിടെ പവന് 3320 രൂപയാണ് കൂടിയത്.

ബുധനാഴ്ച ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 11360 രൂപയും പവന് 560 രൂപ കൂടി 90880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11290 രൂപയും പവന് 840 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് ശേഷം 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 9410 രൂപയും പവന് 440 രൂപ കൂടി 75280 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 9345 രൂപയും പവന് 440 രൂപ കൂടി 74760 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 9355 രൂപയും പവന് 680 രൂപ കൂടി 74840 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9290 രൂപയും പവന് 720 രൂപ കൂടി 74320 രൂപയിലുമായിരുന്നു കച്ചവടം.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7275 രൂപയും പവന് 320 രൂപ കൂടി 58200 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 4710 രൂപയും പവന് 200 രൂപ കൂടി 37680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 7235 രൂപയും പവന് 520 രൂപ കൂടി 57880 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 4685 രൂപയും പവന് 360 രൂപ കൂടി 37480 രൂപയുമായിരുന്നു.
വെള്ളി നിരക്കില്‍ മാറ്റമില്ല
ബുധനാഴ്ച ഉച്ചക്ക് ശേഷവും വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിനും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 163 രൂപയുമാണ്.
സ്വർണ്ണം ലക്ഷം രൂപയിലേക്ക് എത്തുമോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala gold price hits record ₹90,880 per sovereign with two hikes on Wednesday; three-day increase is ₹3,320.
#GoldPriceKerala #RecordGoldPrice #90880Gold #GoldHike #KeralaMarket #GoldInvestment