പഴയ നിരക്കുകളിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഇല്ല! സ്വര്‍ണവില ചരിത്രത്തിലെ വമ്പന്‍ കുതിപ്പില്‍; പവന് 2440 രൂപ കൂടി 97000 മുകളിലെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു പവൻ സ്വർണത്തിൻ്റെ വില 97360 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 10000 രൂപ കടന്നു.
● അന്താരാഷ്ട്ര സ്വർണവില ഒരു ദിവസത്തിനിടെ 150 ഡോളർ വർദ്ധിച്ച് 4380 ഡോളറിലെത്തി.
● ഒരു പവൻ സ്വർണം പണിക്കൂലി ഉൾപ്പെടെ വാങ്ങാൻ 105000 രൂപയ്ക്ക് മുകളിൽ നൽകണം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (17.10.2025) സ്വര്‍ണവില ചരിത്രത്തിലെ വമ്പന്‍ കുതിപ്പിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഒറ്റയടിക്ക് 2000 രൂപയുമായി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 305 രൂപ കൂടി 12170 രൂപയും പവന് 2440 രൂപ കൂടി 97360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച (16.10.2025) സ്വര്‍ണനിരക്കില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11865 രൂപയും പവന് 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ബുധനാഴ്ച (15.10.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി മണിക്കൂറുകള്‍ക്കിടെ പവന് 800 രൂപയാണ് കൂടിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11815 രൂപയും പവന് 400 രൂപ കൂടി 94520 രൂപയിലും ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി 11865 രൂപയും പവന് 400 രൂപ കൂടി 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
വെള്ളിയാഴ്ച 18 കാരറ്റിനും വില കൂടി
18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കൂടി 10060 രൂപയും പവന് 2000 രൂപ കൂടി 80480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 245 രൂപ കൂടി 10005 രൂപയും പവന് 1960 രൂപ കൂടി 80040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കുകള്‍ കുതിക്കുന്നു
വെള്ളിയാഴ്ച 14 കാരറ്റിനും 9 കാരറ്റിനും നിരക്കുകള്‍ കുതിക്കുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കൂടി 7795 രൂപയും പവന് 1640 രൂപ കൂടി 62360 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 5030 രൂപയും പവന് 1040 രൂപ കൂടി 40240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4228 ഡോളര്‍ ആയിരുന്നു. അന്താരാഷ്ട്ര വില വര്‍ദ്ധിച്ചെങ്കിലും, രൂപ കരുത്ത് നേടി 87.88 ലേക്ക് എത്തിയതിനാല്‍ വ്യാഴാഴ്ച വിലയില്‍ വ്യത്യാസം വന്നില്ല. വ്യാഴാഴ്ച രാത്രിയോടെ അന്താരാഷ്ട്ര വില 4380 ഡോളറിലേക്ക് എത്തിയിരുന്നു. 150 ഡോളറിന്റെ കുതിപ്പ് രേഖപ്പെടുത്തി.
നിലനില്‍ക്കുന്ന സാഹചര്യങ്ങളെല്ലാം സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
സ്വര്‍ണ്ണവില വെള്ളിയാഴ്ച രാവിലെ വില നിശ്ചയിക്കുമ്പോള്‍ 4375 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 305 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 2440 രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്. അതനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12170 രൂപയും വില 97360 രൂപയുമായി.
18 കാരറ്റ് സ്വര്‍ണത്തിനും ചരിത്രത്തില്‍ ആദ്യമായി 10000 രൂപ കടന്നു. ഗ്രാമിന് 10005 രൂപയും പവന് 80,040 രൂപയുമായി. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 105000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 200 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 196 രൂപയുമാണ്.
സ്വർണവിലയുടെ കുതിപ്പിന് കാരണമെന്ത്? വാർത്ത ഷെയർ ചെയ്യുക.
Article Summary: Gold price hits a record high of ₹97360 per sovereign in Kerala, rising by ₹2440.
#GoldPrice #KeralaGold #GoldRateToday #RecordHigh #97K #Investment

