ഇനി ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം; പവന് 1400 രൂപ കൂടി 97000 കടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ കൂടി 12160 രൂപയാണ്.
● അന്താരാഷ്ട്ര സ്വർണവില 4,270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്.
● രൂപ ദുർബലമായതാണ് ആഭ്യന്തര വിപണിയിൽ വില ഇത്രമാത്രം ഉയരാൻ കാരണം.
● 18, 14, ഒൻപത് കാരറ്റ് സ്വർണത്തിനും വിലയിൽ വലിയ വർധനവുണ്ടായി.
● വെള്ളി വില ചരിത്രത്തിൽ ആദ്യമായി 200 രൂപ മറികടന്ന് 201 രൂപയിലെത്തി.
● വില കുത്തനെ ഉയർന്നതോടെ സ്വർണ വ്യാപാരം മന്ദഗതിയിലായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (12.12.2025) സ്വര്‍ണവിലയില്‍ റെകോര്‍ഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ കുറഞ്ഞും കൂടിയുമുള്ള ഇരട്ട നിരക്കുകള്‍ക്ക് പിന്നാലെയാണ് സ്വര്‍ണവില ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുന്നത്.
പവന് ഒരു ലക്ഷത്തിലെത്താന്‍ ഇനി 2720 രൂപയുടെ കുറവ് മാത്രമാണുള്ളത്. ഇനി ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം.

വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 12160 രൂപയും പവന് 1400 രൂപ കൂടി 97280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര സ്വർണ്ണവില 4270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്. ഒക്ടോബർ 17ന് 12170 രൂപ എന്ന റെക്കോർഡ് വിലയിലായിരുന്നു.
അന്താരാഷ്ട്ര സ്വർണ്ണവില അന്ന് 4380 ഡോളറിലേക്ക് എത്തിയിരുന്നു. രൂപയുടെ വിനിമയ നിരക്ക് 88 ന് അടുത്തായിരുന്നു.
ഇന്നിപ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 4270 ഡോളറിലേക്ക് എത്തിയപ്പോൾ സ്വർണ്ണവില റിക്കാർഡ് വിലക്ക് അരികിലെത്തിയിരിക്കുകയാണ് . രൂപ കൂടുതൽ ദുർബലമായി 90.46 ലേക്ക് എത്തിയതാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില ഇത്രമാത്രം ഉയരാൻ കാരണം.
തമിഴ്നാട്ടിൽ ഒരു ഗ്രാം സ്വർണത്തിന് 12250 രൂപയാണ് വില.
വ്യാഴാഴ്ച (11.12.2025) രണ്ട് തവണ സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയിരുന്നു. രാവിലെ നേരിയ ഇടിവുമായെത്തി ആശ്വാസമായതിന് പിന്നാലെ ഉച്ചക്ക് ശേഷം വര്‍ധിക്കുകയായിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11935 രൂപയും പവന് 80 രൂപ കുറഞ്ഞ് 95480 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11985 രൂപയും പവന് 400 രൂപ കൂടി 95880 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വിലയില്‍ വര്‍ധനവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 10060 രൂപയും പവന് 1160 രൂപ കൂടി 80480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 10000 രൂപയും പവന് 9160 രൂപ കൂടി 80000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 115 രൂപ കൂടി 7790 രൂപയും പവന് 920 രൂപ കൂടി 62320 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 5025 രൂപയും പവന് 560 രൂപ കൂടി 40200 രൂപയുമാണ്.
വെള്ളി നിരക്കും കുതിക്കുന്നു
അന്താരാഷ്ട്ര വെള്ളി വില കുതിപ്പ് തുടരുകയാണ്. 63.47 ഡോളറിലാണ് ഇപ്പോൾ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 15 ഡോളറിന്റെ വൻ കുതിപ്പാണ് വെള്ളി വിലയിൽ രേഖപ്പെടുത്തിയത്. വെള്ളി വില ചരിത്രത്തിൽ ആദ്യമായി 200 രൂപ മറികടന്നിട്ടുണ്ട്. ഗ്രാമിന് 201 രൂപയാണ്.
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 198 രൂപയില്‍നിന്ന് 5 രൂപ കൂടി 203 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 196 രൂപയില്‍നിന്ന് 5 രൂപ കൂടി 201 രൂപയും 10 ഗ്രാം വെള്ളിക്ക് 2010 രൂപയുമാണ്.
വില ഉയർച്ചയിലേക്ക് വന്നതോടെ വ്യാപാരം മന്ദഗതിയിലായിരിക്കുകയാണ്.
സ്വർണവില ഈ രീതിയിൽ കുതിച്ചുയരുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Gold Price Crosses 97000 Record Hike.
#GoldPrice #KeralaGold #GoldRate #RecordHike #SilverPrice #RupeeWeakness
