ചരിത്രത്തിലെ നാഴികക്കല്ലുകള്‍ പിന്നിട്ട് ഏറ്റവും വലിയ മുന്നേറ്റത്തിലേക്ക് സ്വര്‍ണ്ണവില; പവന് 90000 കടന്നു
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണവില ഒരു പവന് 90320 രൂപയിൽ എത്തി.
● മൂന്ന് ദിവസത്തിനിടെ ഒരു പവന് 2760 രൂപയുടെ വർധനവാണുണ്ടായത്.
● അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്നു.
● 2008-ൽ 1000 ഡോളർ, 2021-ൽ 3000 ഡോളർ എന്നിങ്ങനെയുള്ള നാഴികക്കല്ലുകൾ പിന്നിട്ടാണ് പുതിയ മുന്നേറ്റം.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ് സ്വര്‍ണവില. ഒക്ടോബര്‍ എട്ടിന് പവന് 90000 കടന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിലേക്ക് എത്തിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ പവന് 2760 രൂപയാണ് കൂടിയത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11290 രൂപയും പവന് 840 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച (07.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കൂടി 11185 രൂപയും പവന് 920 രൂപ കൂടി 89480 രൂപയുമായിരുന്നു. തിങ്കളാഴ്ച (06.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 11070 രൂപയും പവന് 1000 രൂപ കൂടി 88560 രൂപയിലും ശനിയാഴ്ച (04.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 10945 രൂപയും പവന് 640 രൂപ കൂടി 87560 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഒക്ടോബര്‍ എട്ടിന് 18 കാരറ്റിനും വില കുതിക്കുകയാണ്. ബി ഗോവിന്ദന് വിഭാഗത്തിന് ഗ്രാമിന് 85 രൂപ കൂടി 9355 രൂപയും പവന് 680 രൂപ കൂടി 74840 രൂപയിലും കെ സുരേന്ദ്രന് വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9290 രൂപയും പവന് 720 രൂപ കൂടി 74320 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
കെ സുരേന്ദ്രന് വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 7235 രൂപയും പവന് 520 രൂപ കൂടി 57880 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 4685 രൂപയും പവന് 360 രൂപ കൂടി 37480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 4000 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മറികടന്നത്. 2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറും, മറികടന്നതിനുശേഷം ബുധനാഴ്ച 4000 ഡോളര്‍ മറികടന്നത്.
സ്വര്‍ണ്ണം വിലയിലെ വെറും ചലനം മാത്രമല്ല, ആത്മവിശ്വാസത്തിന്റെയും,സ്ഥിരതയുടെയും, കാലാതീതമായ മേധാവിത്വത്തിന്റെയും ആഗോള കറന്‍സിയായി മാറിക്കഴിഞ്ഞു. അനിശ്ചിതമായ ലോകത്ത് സമ്പത്തിനെയും, വിശ്വാസത്തിന്റെയും, പൈതൃകത്തെയും ആത്യന്തിക കേന്ദ്രമായി സ്വര്‍ണം തിളങ്ങുന്നത് തുടരുകയാണ്.
സ്വര്‍ണ്ണത്തിന്റെ ഈ വില വര്‍ദ്ധനവ് ലോകത്ത് ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. 2000 ടണ്ണില്‍ അധികം സ്വര്‍ണ്ണം കൈവശമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവില 4015 ഡോളറിലാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്ജസും ചേര്‍ത്താല്‍ 98000 മുകളില്‍ നല്‍കണം ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍.
വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച ബി ഗോവിന്ദന് വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 163 രൂപയും മറു വിഭാഗത്തിന് ഒരു 161 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 163 രൂപയുമാണ്.
സ്വർണ്ണവില 90000 കടന്ന ഈ റെക്കോർഡ് മുന്നേറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? വില വർധനവ് കേരളത്തിലെ സ്വർണ്ണ കച്ചവടത്തെയും സാധാരണക്കാരെയും എങ്ങനെ ബാധിക്കും?
Article Summary: Gold price hits record high in Kerala, crosses ₹90000 per sovereign.
#GoldPriceKerala #RecordGoldRate #Sovereign90k #InternationalGold #GoldInvestment #KeralaBusiness

