സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ; പവന് മുക്കാൽ ലക്ഷം കടന്നു, കുതിപ്പ് തുടരുന്നു


● പവന് 760 രൂപ വർധിച്ച് 75040 രൂപയായി.
● 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷം റെക്കോർഡ്.
● 18, 14, 9 കാരറ്റ് സ്വർണങ്ങൾക്കും വിലകൂടി.
● വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണം, വെള്ളി വിലകള്‍ കുതിക്കുന്നു. ജൂലൈ 23 ന് ബുധനാഴ്ചയും സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ഉം ആണ്. 24 കാരറ്റ് സ്വര്‍ണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്.
ചൊവ്വാഴ്ചയും (22.07.2025) സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി ഇരു വിഭാഗത്തിനും ഗ്രാമിന് 105 രൂപ കൂടി 9285 രൂപയിലും പവന് 840 രൂപ കൂടി 74280 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച (21.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കൂടി 9180 രൂപയിലും പവന് 80 രൂപ കൂടി 73440 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 23 ന് ഗ്രാമിന് 80 രൂപ കൂടി 7695 രൂപയിലും പവന് 640 രൂപ കൂടി 61560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് 80 രൂപ കൂടി 7730 രൂപയും പവന് 640 രൂപ കൂടി 61840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
എല്ലാ കാരറ്റുകളുടെയും സ്വര്‍ണ്ണവിലയും ആനുപാതികമായി വര്‍ദ്ധിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5995 രൂപയും പവന് 480 രൂപ കൂടി 47960 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 3860 രൂപയും പവന് 280 രൂപ കൂടി 30880 രൂപയുമാണ്.
40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി റെക്കോര്‍ഡ് ഇട്ടത്. ഗ്രാമിന് 9320 രൂപയും പവന് 74560 രൂപയുമായിരുന്നു. അതിനുശേഷം വില ഒമ്പതിനായിരത്തില്‍ താഴോട്ടു പോകാതെ നില്‍ക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്.
എന്നാല്‍ ഏപ്രില്‍ 22ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 3500 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാല്‍ സ്വര്‍ണ്ണവില 9310 രൂപയിലായിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81500 രൂപ നല്‍കേണ്ടിവരും.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനങ്ങളാണ് വിലവര്‍ധനവിന് കാരണമായിട്ടുള്ളത്. പലിശ നിരക്കുകള്‍ സംബന്ധിച്ചോ, അദ്ദേഹത്തിന്റെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ചൊവ്വാഴ്ച (22.07.2025) നല്‍കിയിരുന്നില്ല. 3460 ഡോളര്‍ മറികടന്നാല്‍ 3500 കടന്ന് മുന്നോട്ടു കുതിച്ചേക്കുമെന്ന് സൂചനകളാണ് വരുന്നത്.
വെള്ളിക്കും നിരക്ക് വര്‍ധിച്ചു
ബുധനാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിരക്ക് വര്‍ധിച്ച്, വ്യത്യസ്ത വിലകളിലാണ് കച്ചവടം നടന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 125 രൂപയിലും മറു വിഭാഗത്തിന് 126 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 127 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala hits new record, crosses ₹75,000 per sovereign.
#GoldPrice #KeralaGold #RecordPrice #GoldMarket #SilverPrice #Investment