രണ്ട് ദിവസത്തിനിടെ പവന് 4400 രൂപയുടെ കുറവ്; സ്വർണവിപണിയിൽ വൻ വിലയിടിവ്

 
Bride Representing Kerala Gold Price March 04

Representational image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 285 രൂപ കുറഞ്ഞ് 15,080 രൂപയായി.
● രാജ്യാന്തര വിപണിയിലെ ട്രെൻഡാണ് വില കുറയാൻ പ്രധാന കാരണം.
● ചൊവ്വാഴ്ച പവന് 2120 രൂപയുടെ ഇടിവ് സ്വർണവിപണിയിൽ ഉണ്ടായിരുന്നു.
● 18, 14, 9 കാരറ്റ് സ്വർണവിലകളിലും വൻ ഇടിവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 285 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബുധനാഴ്ച (04.03.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 285 രൂപയും പവന് 2280 രൂപയും കുറഞ്ഞു. ഗ്രാമിന് 15080 രൂപയിലും പവന് 120640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ചൊവ്വാഴ്ച (03.03.2026) രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ് ആകെ കുറഞ്ഞിരുന്നത്. 

Aster mims 04/11/2022

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 15585 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 124680 രൂപയിലുമാണ് വ്യാപാരം നടന്നത്. വൈകാതെ ഗ്രാമിന് 220 രൂപ കുറഞ്ഞ് 15365 രൂപയിലും പവന് 1760 രൂപ കുറഞ്ഞ് 122920 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Kerala Gold Price March 04

18 കാരറ്റ് നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 12455 രൂപയും പവന് 99640 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 230 രൂപ കുറഞ്ഞ് 12390 രൂപയും പവന് 1840 രൂപ കുറഞ്ഞ് 99120 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റ് വിലകളും കുറഞ്ഞു

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 185 രൂപ കുറഞ്ഞ് 9645 രൂപയും പവന് 1480 രൂപ കുറഞ്ഞ് 77160 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 6220 രൂപയും പവന് 920 രൂപ കുറഞ്ഞ് 49760 രൂപയുമാണ്.

വെള്ളി നിരക്കുകളും കുറഞ്ഞു

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിക്ക് 10 രൂപ കുറഞ്ഞ് 285 രൂപയാണ് നിരക്ക്. 

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 285 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 2850 രൂപയുമാണ്.

ഇടിവിന് കാരണം

ബുധനാഴ്ച കേരളത്തില്‍ കനത്ത ഇടിവാണ് സ്വര്‍ണവില നേരിട്ടത്. രാജ്യാന്തര വിപണിയിലെ ട്രെന്‍ഡാണ് വില കുറയാന്‍ വഴിയൊരുക്കിയത്. ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്ന് ഏതാനും ദിവസംമുന്‍പ് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയ രാജ്യാന്തരവില, ഇപ്പോള്‍ 5,160 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.

യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ 'സുരക്ഷിത നിക്ഷേപം' (സേഫ്-ഹാവന്‍ അസറ്റ്) എന്ന പെരുമയുമായി സ്വര്‍ണവില കുതിച്ചുകയറാറുണ്ട്. ഇതാണ് കഴിഞ്ഞവാരംവരെ സംഭവിച്ചതെങ്കിലും പിന്നീട് ട്രെന്‍ഡ് മാറി. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുമേലുള്ള ആക്രമണവും എണ്ണവില (ക്രൂഡ് ഓയില്‍) കുതിച്ചുകയറാന്‍ ഇടവരുത്തിയിട്ടുണ്ട്. എണ്ണവില കൂടിയതോടെ അമേരിക്കയിലടക്കം അവശ്യവസ്തുക്കളുടെ വിലയുമാണ് ഇനി കൂടുക.

പണപ്പെരുപ്പം വര്‍ധിക്കുന്നത് പലിശഭാരവും ഉയര്‍ന്നതലത്തില്‍ തുടരാനിടയാക്കും. ഈ വിലയിരുത്തലിനെ തുടര്‍ന്ന് യുഎസ് ഡോളറും യുഎസ് കടപ്പത്ര ആദായനിരക്കും (ട്രഷറി യീല്‍ഡ്) കുതിച്ചുമുന്നേറിയത് സ്വര്‍ണത്തിന് തിരിച്ചടിയായി. രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കേ, ഡോളര്‍ ശക്തമായത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെ ബാധിക്കും. കഴിഞ്ഞദിവസങ്ങളിലെ വിലക്കയറ്റം മുതലെടുത്ത് സ്വര്‍ണത്തില്‍ ലാഭമെടുപ്പ് കനത്തതും വിലയിടിയാനൊരു കാരണമായി.

ഇതേ ട്രെന്‍ഡ് ആണ് തുടരുന്നതെങ്കില്‍ സ്വര്‍ണവില 5,000 ഡോളറിന് താഴേക്കുനീങ്ങും. ഇത് കേരളത്തില്‍ പവന്‍വിലയെ 1.15 ലക്ഷം രൂപയ്ക്കടുത്തേക്ക് വീഴ്ത്തിയേക്കും. അതേസമയം, യുദ്ധം നീളുന്നത് സ്വര്‍ണവില ഇടിവിന്റെ ആക്കംകുറയ്ക്കുകയും ചെയ്യും. അതായത്, വലിയ ഇടിവിന് സാധ്യതയുണ്ടെങ്കില്‍പോലും അതിന് യുദ്ധം തടയിടും. വില വലിയതോതില്‍ കുറയുമ്പോഴുണ്ടാകാവുന്ന വാങ്ങല്‍താല്‍പര്യവും (ഡിപ് ബയിങ്) വില തിരിച്ചുകയറാന്‍ ഇടവരുത്തിയേക്കാം.

സ്വർണവിലയിലെ ഇത്തരം ദൈനംദിന മാറ്റങ്ങളും വിപണിയിലെ കൃത്യമായ വിവരങ്ങളും സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. സാമ്പത്തിക വാർത്തകളും അപ്‌ഡേറ്റുകളും ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാവുന്നതാണ്. സ്വർണവില കുറയുന്ന ഈ സാഹചര്യം ഉപകാരപ്രദമെന്ന് തോന്നിയാൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. വിലക്കുറവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Gold prices in Kerala saw a significant drop of ₹2,280 per sovereign due to international market trends influenced by the US-Israel-Iran conflict and a stronger dollar.

#GoldPriceKerala #GoldRateDrop #KeralaNews #BusinessNews #GoldMarketUpdate #Kochi

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia