ഇനി കുതിക്കാനോ, കൂപ്പുകുത്താനോ? സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

 
Bride Representing No Change in Gold Price in Kerala
Bride Representing No Change in Gold Price in Kerala

Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 8980 രൂപ.
● 18 കാരറ്റ് സ്വർണ്ണത്തിനും മാറ്റമില്ല.
● വെള്ളി വില 109 രൂപയായി തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഏപ്രില്‍-30 ന് ബുധനാഴ്ച മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഏപ്രില്‍ 29-ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. ഏപ്രില്‍ 28-ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയിലും പവന് 520 രൂപ കുറഞ്ഞ് 71520 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ഏപ്രില്‍ 30-ന് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 7395 രൂപയും ഒരു പവന്റെ വില 59160 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും 109 രൂപയില്‍ തുടരുകയാണ്. 

Bride Representing No Change in Gold Price in Kerala

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും സ്വര്‍ണം, വെള്ളി നിരക്കുകളില്‍ മാറ്റമില്ല. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7435 രൂപയിലും പവന് 59480 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനങ്ങൾ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെല്ലാം സംസ്ഥാനത്തെ സ്വർണ്ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും. സ്വർണ്ണവില സ്ഥിരതയോടെ തുടരുമോ അതോ പുതിയ ദിശയിലേക്ക് നീങ്ങുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

സ്വര്‍ണവിലയിലെ മാറ്റത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക. 

Gold prices in Kerala remained stable today, April 30th, with 22-carat gold trading at ₹8980 per gram and ₹71840 per sovereign. This follows a price increase on Tuesday and a decrease on Monday. Prices for 18-carat gold and silver also remained unchanged across different merchant associations.

#GoldPriceKerala, #KeralaGold, #GoldRate, #TodayGoldPrice, #AKGSMA, #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia