സ്വർണ്ണവിലയിലെ 'കളി'; രാവിലെ കൂട്ടി, ഉച്ചയ്ക്ക് കുറച്ചു, വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ അമ്പരന്നു

 
Bride Representing Volatile Gold Prices in Kerala
Bride Representing Volatile Gold Prices in Kerala

Representational Image Generated by Meta AI

● രാവിലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 55 രൂപ കൂടി.
● ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 145 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണ്ണവിലയിലും സമാനമായ മാറ്റങ്ങൾ.
● വെള്ളി വിലയിൽ മാറ്റമില്ലാതെ 108 രൂപയിൽ തുടരുന്നു.
● അന്താരാഷ്ട്ര സ്വർണ്ണവിലയും താഴേക്ക്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് എട്ടിന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ ഭിന്നത. രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളെ ഞെട്ടിപ്പിച്ച സ്വര്‍ണനിരക്ക് പിന്നീട് കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് രേഖപ്പെടുത്തിയ 3000 രൂപയില്‍നിന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ 1160 രൂപ കുറഞ്ഞത്. 

ഇരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ക്കും രാവിലെ 22 കാരറ്റിന് ഒരേ നിരക്കാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ കൂടി 9130 രൂപയിലും പവന് 440 രൂപ കൂടി 73040 രൂപയിലുമാണ് വ്യാപാരം നടന്നത്. പിന്നീട് ആശ്വാസമായി ഗ്രാമിന് 145 രൂപ കുറഞ്ഞ് 8985 രൂപയിലും പവന് 1160 രൂപ കുറഞ്ഞ് 71880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് എട്ടിന് ഉച്ചക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 7375 രൂപയും ഒരു പവന്റെ വില 960 രൂപ കുറഞ്ഞ് 59000 രൂപയുമാണ്. രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7495 രൂപയും ഒരു പവന്റെ വില 320 രൂപ കൂടി 59960 രൂപയുമായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

Bride Representing Volatile Gold Prices in Kerala

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം വ്യാഴാഴ്ച ഉച്ചക്ക് ശേഷം 18 ഗ്രാം സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 7415 രൂപയിലും പവന് 960 രൂപ കുറഞ്ഞ് 59320 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. രാവിലെ 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂട്ടി 7535 രൂപയിലും പവന് 320 രൂപ കൂട്ടി 60280 രൂപയിലുമാണ് കച്ചവടം പുരോഗമിച്ചത്. അതേസമയം, വെള്ളി നിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ

വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലും വിലയിൽ കാര്യമായ ഇടിവ് സംഭവിച്ചു. രാവിലെ 3414 ഡോളർ വരെ ഉയർന്ന സ്വർണ്ണവില പിന്നീട് 3330 ഡോളറായി കുറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സും യുണൈറ്റഡ് കിംഗ്ഡവും തമ്മിൽ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ഒരു കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വർണ്ണ വിലയിലെ ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം എന്ന് വ്യാപാരികൾ വിലയിരുത്തുന്നു. ഈ പ്രഖ്യാപനം വന്നാൽ സ്വർണ്ണത്തിന്റെ ഡിമാൻഡിൽ കുറവുണ്ടാകാനും ഇത് വില കൂടുതൽ താഴേക്ക് പോകാനും സാധ്യത.

സ്വർണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Kerala's gold market witnessed extreme volatility on May 8th, with a sharp morning increase in prices being followed by a significant decline in the afternoon, erasing much of the earlier gains. The fluctuations were influenced by international market trends and anticipation of a US-UK trade agreement.

#KeralaGold, #GoldPrice, #PriceDrop, #MarketFluctuations, #CommodityNews, #IndiaEconomy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia