സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 71000 രൂപയ്ക്ക് മുകളില്‍ തുടരുന്നു

 
Bride Representing Kerala Gold Price May 28

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു പവൻ സ്വർണത്തിന് 71,480 രൂപ.
● ഒരു ഗ്രാം 22 കാരറ്റിന് 8,935 രൂപ.
● 18 കാരറ്റ് സ്വർണവിലയിലും മാറ്റമില്ല.
● വെള്ളിയുടെ വില 110 രൂപയായി തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കൂടിയും കുറഞ്ഞും മേയ് 27-ലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ മേയ് 28 ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ നിരക്കില്‍ തന്നെയാണ് ബുധനാഴ്ചയും കച്ചവടം പുരോഗമിക്കുന്നത്. 22 കാരറ്റിന് ഗ്രാമിന് 8935 രൂപയിലും 71480 രൂപയിലുമായാണ് വ്യാപാരം നടക്കുന്നത്. 
kerala gold price may 28 stable

Aster mims 04/11/2022

ചൊവ്വാഴ്ച രാവിലെ വര്‍ധനവുമായെത്തി ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞിരുന്നു. ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കുറഞ്ഞത്. രാവിലെ ഗ്രാമിന് 45 രൂപ കൂടി 8995 രൂപയിലും പവന് 360 രൂപ കൂടി 71960 രൂപയിലും ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 8935 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 71480 രൂപയിലുമായാണ് വ്യാപാരം നടന്നത്. 

മേയ് 26 ന് തിങ്കളാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71600 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 24 ന് ശനിയാഴ്ച ഗ്രാമിന് 50 രൂപ കൂടി 8990 രൂപയിലും പവന് 400 രൂപ കൂടി 71920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (25.05.2025) വ്യാപാരം നടന്നത്. 

18 കാരറ്റിനും വിലയില്‍ മാറ്റമില്ല

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 28 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7325 രൂപയിലും പവന് 58600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്കും മാറ്റമില്ല. 110 രൂപ.

27 ന് രാവിലെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7385 രൂപയിലും ഒരു പവന്റെ വില 320 രൂപ കൂടി 59080 രൂപയിലും ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 7325 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 58600 രൂപയിലുമാണ് കച്ചവടം നടന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 7360 രൂപയും പവന് 48880 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.

ചൊവ്വാഴ്ച രാവിലെ ഈ വിഭാഗത്തിന് 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 7415 രൂപയിലും പവന് 320 രൂപ കൂടി 59320 രൂപയും ഉച്ചയ്ക്ക് ശേഷം 18 ഗ്രാം സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 7360 രൂപയും പവന് 440 രൂപ കുറഞ്ഞ് 48880 രൂപയുമായിരുന്നു.

സ്വർണവിലയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യുക.

Article Summary: Kerala gold price stable on May 28th, sovereign at ₹71,480; no major change.

#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #FinancialNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia