മേയ് ആദ്യദിനത്തില്‍ ആശ്വാസവുമായി സ്വര്‍ണവില; പവന് 1640 രൂപ കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 22 കാരറ്റ് സ്വർണ്ണത്തിന് 205 രൂപ കുറഞ്ഞു.
● 18 കാരറ്റ് സ്വർണ്ണ വിലയിലും കുറവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കുറഞ്ഞു.
● കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ മേയ് ആദ്യദിനത്തില്‍ ആശ്വാസം. വ്യാഴാഴ്ച (01.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലും പവന് 1640 രൂപ കുറഞ്ഞ് 70200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഏപ്രില്‍-30 ന് ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഏപ്രില്‍ 29-ന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടിയിരുന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളാണ്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് ഒന്നിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കുറച്ച് 7195 രൂപയും ഒരു പവന്റെ വില 1600 രൂപ കുറച്ച് 57560 രൂപയുമാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 109 രൂപയാണ്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗവും 18 ഗ്രാം സ്വര്‍ണത്തിന് വില കുറച്ചു. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 185 രൂപ കുറച്ച് 7250 രൂപയിലും പവന് 1480 രൂപ കുറച്ച് 58000 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. 109 രൂപയില്‍നിന്ന് രണ്ട് രൂപ കുറച്ച് 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണ്ണവിലയിൽ ഉണ്ടായ ഈ കുറവ് സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരളവിൽ ആശ്വാസം നൽകിയേക്കാം. വില വീണ്ടും കുറയുമോ അതോ ഈ സ്ഥിതി തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും. അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലെ മാറ്റങ്ങൾ സംസ്ഥാനത്തെ വിലകളെ സ്വാധീനിച്ചേക്കാം എന്നും വിലയിരുത്തലുകളുണ്ട്.
സ്വർണ്ണവിലയിലെ ഈ മാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുക.
Gold prices in Kerala witnessed a significant decrease on May 1st, with a fall of ₹1640 per sovereign for 22-carat gold, settling at ₹70200. The price per gram of 22-carat gold also decreased by ₹205. There were also reductions in the prices of 18-carat gold and silver, with slight variations between different gold merchant associations.
#GoldPrice, #KeralaGoldRate, #PriceDrop, #GoldMarket, #AKGSMA, #Jewellery
