

● 22 കാരറ്റിന് ഗ്രാമിന് 9130 രൂപ.
● പവന് 73040 രൂപയിൽ വ്യാപാരം.
● തുടർച്ചയായ വർധനവിന് ശേഷമാണ് സ്ഥിരത.
● 18 കാരറ്റ് സ്വർണത്തിനും മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ ആറിന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റിന് ഗ്രാമിന് 9130 രൂപയിലും പവന് 73040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം അഞ്ചിന് വ്യാഴാഴ്ച 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 9130 രൂപയിലും പവന് 320 രൂപ കൂടി 73040 രൂപയിലുമാണ് വ്യാപാരം നടന്നത്.
നാലിന് ബുധനാഴ്ച 22 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 9090 രൂപയിലും പവന് 80 രൂപ കൂടി 72720 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂണ്‍ മൂന്നിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 9080 രൂപയിലും പവന് 160 രൂപ കൂടി 72640 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും മാറ്റമില്ല
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ ആറിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7490 രൂപയിലും പവന് 59920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് വെള്ളിയാഴ്ച ഗ്രാമിന് 7510 രൂപയും പവന് 60080 രൂപയുമാണ്. അതേസമയം, തുടര്‍ച്ചയായ നാലാം ദിനമാണ് വെള്ളി വില കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 114 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 117 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു? അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Gold price in Kerala remains unchanged at high levels today, June 6.
#GoldPriceKerala #GoldRateToday #KeralaGold #GoldMarket #SilverPrice #Investment