രാവിലെ ആശ്വാസമായെത്തിയ സ്വര്‍ണവില കുതിക്കുന്നു; പവന് 720 രൂപ കൂടി

 
Bride Representing Kerala Gold Price October 30 Afternoon
Watermark

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 89080 രൂപയിലെത്തി.
● ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്.
● 18 കാരറ്റിന് ബി ഗോവിന്ദന്‍, കെ സുരേന്ദ്രൻ വിഭാഗങ്ങള്‍ക്ക് പവന് 600 രൂപയുടെ വർധനവുണ്ടായി.
● 14 കാരറ്റിന് പവന് 400 രൂപയും ഒന്‍പത് കാരറ്റിന് പവന് 240 രൂപയും വില ഉയര്‍ന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വ്യാഴാഴ്ച (30.10.2025) രാവിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായെത്തിയ സ്വര്‍ണവില ഉച്ചക്ക് ശേഷം കുതിക്കുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11045 രൂപയും പവന് 1400 രൂപ കുറഞ്ഞ് 88360 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

വൈകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ കുതിപ്പുമായെത്തുകയായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 11135 രൂപയും പവന് 720 രൂപ കൂടി 89080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

18 കാരറ്റിനും വില കൂടി

വ്യാഴാഴ്ച ഉച്ചക്ക് ശേഷം ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 9195 രൂപയും പവന് 600 രൂപ കൂടി 73560 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 9155 രൂപയും പവന് 600 രൂപ കൂടി 73240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9120 രൂപയും പവന് 1200 രൂപ കുറഞ്ഞ് 72960 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയും പവന് 1200 രൂപ കുറഞ്ഞ് 72640 രൂപയിലുമാണ് കച്ചവടം നടന്നത്. 

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്

ഉച്ചക്ക് ശേഷം കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7130 രൂപയും പവന് 400 രൂപ കൂടി 57040 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4620 രൂപയും പവന് 240 രൂപ കൂടി 36960 രൂപയുമാണ്.

രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 7080 രൂപയും പവന് 800 രൂപ കുറഞ്ഞ്  56640 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയും പവന് 480 രൂപ കുറഞ്ഞ് 36720 രൂപയുമായിരുന്നു.

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

അതേസമയം ഇരുവിഭാഗത്തിനും ഉച്ചക്ക് ശേഷം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 158 രൂപയും മറുവിഭാഗത്തിന് 155 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
 

സ്വർണ്ണവിലയിലെ അപ്രതീക്ഷിത വർധനവിനെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price in Kerala surged by Rs 720 per sovereign in the afternoon after an initial drop in the morning.

#GoldPriceKerala #GoldRate #KeralaMarket #FinancialNews #GoldUpdate #Jewelry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script