സ്വര്‍ണവില വീണ്ടും 97000 കടന്നു; പവന് 1520 രൂപ കൂടി

 
Bride Representing Kerala Gold Price October 21

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 97360 രൂപയായി.
● ഗ്രാമിന് 190 രൂപ കൂടി 12170 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 8 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വിലയിൽ വർധനവുണ്ടായി.
● വെള്ളി നിരക്കിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച (21.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 12170 രൂപയും പവന് 1520 രൂപ കൂടി 97360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

തിങ്കളാഴ്ച (20.10.2025) സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11980 രൂപയും പവന് 120 രൂപ കുറഞ്ഞ് 95840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച (18.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞ് 11995 രൂപയും പവന് 1400 രൂപ കുറഞ്ഞ് 95960 രൂപയായിരുന്നു. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (19.10.2025) വ്യാപാരം നടന്നത്.

Aster_MIMS

18 കാരറ്റിനും വില കൂടി

ചൊവ്വാഴ്ച 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 160 രൂപ കൂടി 10065 രൂപയും പവന് 1280 രൂപ കൂടി 80520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 150 രൂപ കൂടി 10005 രൂപയും പവന് 1200 രൂപ കൂടി 80040 രൂപയുമാണ്.

Kerala Gold Price October 21

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 120 രൂപ കൂടി 7800 രൂപയും പവന് 960 രൂപ കൂടി 62400 രൂപയും 9 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 5030 രൂപയും പവന് 480 രൂപ കൂടി 40240 രൂപയുമാണ്.

വെള്ളി നിരക്കില്‍ മാറ്റമില്ല

ചൊവ്വാഴ്ച വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 185 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 180 രൂപയുമാണ്.

സ്വർണവില ഇനിയും ഉയരുമോ? നിങ്ങളുടെ പ്രവചനം കമൻ്റ് ചെയ്യുക.

Article Summary: Kerala Gold Price Crosses 97,000; Sovereign Jumps by Rs 1520.

#GoldPriceKerala #GoldRateToday #YellowMetal #RecordPrice #GoldMarket #Jewellery

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia