ഇതെന്ത് കുതിപ്പ്! സ്വര്‍ണവില ഒറ്റയടിക്ക് കൂടിയത് 2400 രൂപ; പവന് 94000 കടന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 94360 രൂപ.
● ഗ്രാമിന് 300 രൂപ കൂടി 11795 രൂപയിലായി വ്യാപാരം പുരോഗമിക്കുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2000 രൂപ വര്‍ധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവുമായി കുതിക്കുകയാണ്. ഒക്ടോബര്‍ 14 ന് ചൊവ്വാഴ്ച സ്വര്‍ണവില പവന് 94000 കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ കൂടി 11795 രൂപയും പവന് 2400 രൂപ കൂടി 94360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച (13.10.2025)സ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 11495 രൂപയും പവന് 840 രൂപ കൂടി 91960 രൂപയിലും ശനിയാഴ്ച (11.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 11390 രൂപയും പവന് 400 രൂപ കൂടി 91120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ശനിയാഴ്്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (12.10.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ചൊവ്വാഴ്ച 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കൂടി 9755 രൂപയും പവന് 2000 രൂപ കൂടി 78040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കൂടി 9700 രൂപയും പവന് 2000 രൂപ കൂടി 77600 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 145 രൂപ കൂടി 7500 രൂപയും പവന് 1160 രൂപ കൂടി 60000 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 4865 രൂപയും പവന് 1000 രൂപ കൂടി 38920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കിലും വമ്പന്‍ കുതിപ്പ്
ചൊവ്വാഴ്ച വെള്ളി നിരക്കും കൂടിയിരിക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 188 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 193 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 185 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 190 രൂപയിലുമാണ് കച്ചവടം.
സ്വർണ്ണവില ഇനിയും കൂടുമോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Gold Price Jumps ₹2400 per Sovereign, crosses ₹94000 on Tuesday.
#GoldPrice #KeralaGold #RecordPrice #GoldRate #FinancialNews #SilverPrice