സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 880 രൂപ കൂടി

 
Bride Representing Kerala Gold Price November 10

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 90360 രൂപ.
● 18 കാരറ്റ് സ്വർണത്തിന്‌ ബി ഗോവിന്ദൻ വിഭാഗത്തിന്‌ 720 രൂപയും, കെ സുരേന്ദ്രൻ വിഭാഗത്തിന്‌ 800 രൂപയും പവന്‌ വർധിച്ചു.
● 14 കാരറ്റ് സ്വർണത്തിന് പവന്‌ 640 രൂപയുടെ വർധനവുണ്ടായി.
● ഒൻപത്‌ കാരറ്റ് സ്വർണത്തിന്‌ 320 രൂപയാണ്‌ പവന്‌ വർധിച്ചത്‌.
● സാധാരണ വെള്ളിക്ക് 162 രൂപയും 157 രൂപയും എന്നിങ്ങനെ വ്യത്യസ്ത നിരക്കുകൾ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വര്‍നവ്. തിങ്കളാഴ്ച (10.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11295 രൂപയും പവന് 880 രൂപ കൂടി 90360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ശനിയാഴ്ച (08.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 11185 രൂപയും പവന് 89480 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചത്തെ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (09.11.2025) വ്യാപാരം നടന്നത്. 

Aster_MIMS  

18 കാരറ്റിനും വില കൂടി 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 90 രൂപ കൂടി 9325 രൂപയും പവന് 720 രൂപ കൂടി 74600 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 9295 രൂപയും പവന് 800 രൂപ കൂടി 74360 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

 Keral;a Gold Price November 10

14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 7240 രൂപയും പവന് 640 രൂപ കൂടി 57920 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 4660 രൂപയും പവന് 320 രൂപ കൂടി 37280 രൂപയുമാണ്.

 

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 162 രൂപയും മറുവിഭാഗത്തിന് 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

സ്വർണവില വീണ്ടും ഉയർന്നത്‌ നിങ്ങളെ ബാധിക്കുമോ? അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: Gold price in Kerala soars today, with 22-carat gold rising by ₹880 per sovereign.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4661 Articles

Tags

Share this story

wellfitindia