ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 95560 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 520 രൂപ വീതമാണ് വർധനവ്.
● 14 കാരറ്റിന് പവന് 400 രൂപയും ഒന്‍പത് കാരറ്റിന് 240 രൂപയും കൂടി.
● സാധാരണ വെള്ളിക്ക് ഗ്രാമിന് അഞ്ച് രൂപയുടെ വർധന രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വര്‍ണവില ഉപഭോക്താക്കളെ ആഴ്ചകളായി കളിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരട്ട ഇടിവ് രേഖപ്പെടുത്തിയെത്തിയ സ്വര്‍ണനിരക്ക് ബുധനാഴ്ച (10.12.2025) വര്‍ധന് രേഖപ്പെടുത്തി. പവന് വീണ്ടും 95500 രൂപ കടന്നിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 11945 രൂപയും പവന് 640 രൂപ കൂടി 95560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച (09.12.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണവില ഇടിഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11925 രൂപയും പവന് 240 രൂപ കുറഞ്ഞ് 95400 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 11865 രൂപയും പവന് 480 രൂപ കുറഞ്ഞ് 94920 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 9880 രൂപയും പവന് 520 രൂപ കൂടി 79040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 9825 രൂപയും പവന് 520 രൂപ കൂടി 78600 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 50 രൂപ കൂടി 7650 രൂപയും പവന് 400 രൂപ കൂടി 61200 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4935 രൂപയും പവന് 240 രൂപ കൂടി 39480 രൂപയുമാണ്.
വെള്ളി നിരക്കിലും വര്‍ധനവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 192 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 197 രൂപയും മറുവിഭാഗത്തിന് 190 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 195 രൂപയുമാണ്.
സ്വര്‍ണവിലയുടെ ഈ ചാഞ്ചാട്ടം നിങ്ങളുടെ നിക്ഷേപ തീരുമാനത്തെ ബാധിക്കുന്നുണ്ടോ? കമൻ്റ് ചെയ്യുക.
Article Summary: Kerala Gold Price jumps on Wednesday by Rs 640 per pavan.
#GoldPriceKerala #KeralaGoldRate #GoldPriceHike #BullionMarket #GoldInvestment #SilverRate
