സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ്; രണ്ട് ദിവസത്തിനിടെ പവന് കൂടിയത് 3120 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 1800 രൂപ കൂടി 92600 രൂപ യിലെത്തി.
● 18 കാരറ്റിനും 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയിൽ വർധനവ് രേഖപ്പെടുത്തി.
● വെള്ളി നിരക്കുകളിലും വൻ വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ കുതിപ്പ് തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയാണ് കൂടിയത്. ചൊവ്വാഴ്ച (11.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 225 രൂപ കൂടി 11575 രൂപയും പവന് 1800 രൂപ കൂടി 92600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (10.11.2025) സ്വര്‍ണവിലയില്‍ രണ്ട് തവണ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കിടെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 11295 രൂപയും പവന് 880 രൂപ കൂടി 90360 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 11350 രൂപയും പവന് 440 രൂപ കൂടി 90800 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 195 രൂപ കൂടി 9565 പവന് 1560 രൂപ കൂടി 76520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കൂടി 9525 രൂപയും പവന് 1480 രൂപ കൂടി 76200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 150 രൂപ കൂടി 7420 രൂപയും പവന് 1200 രൂപ കൂടി 59360 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 4775 രൂപയും പവന് 760 രൂപ കൂടി 38200 രൂപയുമാണ്.
വെള്ളി നിരക്കുകളും കുതിക്കുന്നു
വെള്ളി നിരക്കുകളിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം, വ്യത്യസ്ത വിലകളില്‍ വ്യാപാരം നടക്കുകയാണ്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 162 രൂപയില്‍നിന്ന് നാല് രൂപ കൂടി 167 രൂപയും മറുവിഭാഗത്തിന് 157 രൂപയില്‍നിന്ന് ആറ് രൂപ കൂടി 163 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വർണവിലയിലെ ഈ കുതിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold price jumps by ₹3120 per pavan in two days to an all-time high of ₹92600.
#GoldPrice #KeralaGold #RecordPrice #GoldMarket #SilverRate #Jewellery
