സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; കഴിഞ്ഞ ദിവസം ഇടിവുമായെത്തിയ പവന് 1400 രൂപയുടെ കുതിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 175 രൂപ കൂടി 11,645 രൂപയും പവന് 93,160 രൂപയുമായി.
●18 കാരറ്റ് സ്വർണ്ണത്തിന് പവന് 1160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.
●14 കാരറ്റിന് പവന് 880 രൂപയും ഒൻപത് കാരറ്റിന് 600 രൂപയും വർധിച്ചു.
● ബി ഗോവിന്ദൻ, കെ സുരേന്ദ്രൻ വിഭാഗങ്ങളിൽ വെള്ളി വിലയിലും വർധനവുണ്ടായി.
● സ്വർണ്ണത്തിന് എല്ലാ കാരറ്റുകളിലും വില കുതിച്ചുയർന്ന സാഹചര്യമാണ് വിപണിയിൽ.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ പവന് 1400 രൂപയുടെ കുതിപ്പാണ് ചൊവ്വാഴ്ച (25.11.2025) രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 11645 രൂപയും പവന് 1400 രൂപ കൂടി 93160 രൂപയുമാണ്.
തിങ്കളാഴ്ച (24.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 11470 രൂപയും പവന് 520 രൂപ കുറഞ്ഞ് 91760 രൂപയുമായിരുന്നു.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 9630 രൂപയും പവന് 1160 രൂപ കൂടി 77040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 145 രൂപ കൂടി 9580 രൂപയും പവന് 1160 രൂപ കൂടി 76640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ കുതിപ്പ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂട 7468 രൂപയും പവന് 880 രൂപ കൂടി 59680 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 4815 രൂപയും പവന് 600 രൂപ കൂടി 38520 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 165 രൂപയില്‍നിന്ന് 3 രൂപ കൂടി 168 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 163 രൂപയില്‍നിന്ന് 2 രൂപ കൂടി 165 രൂപയുമാണ്.
സ്വർണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നതിൻ്റെ കാരണം എന്തായിരിക്കും? അഭിപ്രായം അറിയിക്കുക.
Article Summary: Gold price in Kerala surged by ₹1400 per sovereign today.
#GoldPrice #KeralaGold #GoldRateToday #GoldPriceHike #MarketVolatility #GoldInvestment

