Gold Rate | പിന്നോട്ടില്ല! സ്വര്‍ണവില കുതിക്കുന്നു; പവന് 400 രൂപ കൂടി; വെള്ളി നിരക്ക് കുറഞ്ഞു

 
Bride Representing Gold Rate April 03 Kerala
Bride Representing Gold Rate April 03 Kerala

Representational Image Generated by Meta AI

● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 400 രൂപ കൂടി.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● ഏപ്രില്‍ 03 ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപ.
 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണനിരക്ക് കുതിക്കുകയാണ്. എന്നാല്‍, സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 

വ്യാഴാഴ്ച (ഏപ്രില്‍ 03) 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ കൂട്ടി 8560 രൂപയിലും പവന് 400 രൂപ കൂട്ടി 68480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ബുധനാഴ്ച ഒരു ഗ്രാമിന് 8510 രൂപയും പവന് 68080 രൂപയുമായിരുന്നു

kerala gold price increase

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 7030 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 400 രൂപ കൂട്ടി 56240 രൂപയാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില കുറച്ചിട്ടുണ്ട്. 112 രൂപയില്‍നിന്ന് രണ്ട് രൂപ കുറച്ച് 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 7060 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 320 രൂപ കൂട്ടി 56480 രൂപയാണ് വില. വെള്ളിക്കും രണ്ട് രൂപ കുറച്ചു. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Gold prices in Kerala saw a significant increase, with 22-carat gold rising by ₹400 per sovereign. 18-carat gold prices varied between merchant associations, while silver prices slightly decreased.

#GoldPrice, #KeralaGold, #MarketUpdate, #PriceHike, #Economy, #GoldRate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia