Gold Rate | സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; വെള്ളിനിരക്കില്‍ മാറ്റമില്ല


● വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് രണ്ട് സ്വര്‍ണ്ണനിരക്കുകള്‍.
● ഒരു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8040 രൂപയും പവന് 64320 രൂപയുമാണ് നിരക്ക്.
● മറു വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 8040 രൂപയും പവന് 64320 രൂപയുമാണ് നിരക്ക്.
● സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ശനിയാഴ്ച (08.03.2025) സ്വര്‍ണവിപണിയില്‍ ഇരു വിഭാഗവും വര്‍ധനവ് രേഖപ്പെടുത്തി. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് വിഭാഗത്തിനും മാറ്റമില്ല. വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലമാണ് സംസ്ഥാനത്ത് രണ്ട് സ്വര്‍ണനിരക്കുകള്‍. അതേസമയം, വെള്ളിയാഴ്ച (07.03.2025) സ്വര്‍ണത്തിന് ഇരുവിഭാഗവും വില കുറച്ചിരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാര്‍ച് എട്ടിന് സ്വര്‍ണവില കൂട്ടിയതായി വ്യക്തമാക്കി. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 8040 രൂപയും പവന് 400 രൂപ കൂട്ടി 64320 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 6630 രൂപയും പവന് 320 രൂപ കൂട്ടി 53040 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷനും (AKGSMA) ശനിയാഴ്ച വില കൂട്ടി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 8040 രൂപയും പവന് 320 രൂപ കൂട്ടി 64320 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6615 രൂപയും പവന് 240 രൂപ കൂട്ടി 52920 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.
ഈ വാർത്ത പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Gold prices in Kerala increased on Saturday, while silver prices remained unchanged. Two trader associations raised gold rates, leading to dual pricing due to organizational split.
#GoldPrice, #Kerala, #Market, #Silver, #Increase, #Business