പൊന്നിതെങ്ങോട്ട് കുതിക്കുന്നു? മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പവന് കൂടിയത് 680 രൂപ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 82,920 രൂപയായി.
● ഗ്രാമിന് 10,365 രൂപയാണ് വില.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില വർധനവ് രേഖപ്പെടുത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. സെപ്തംബര്‍ 22 തിങ്കളാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് 680 രൂപയാണ് കൂടിയത്. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 10365 രൂപയും പവന് 360 രൂപ കൂടി 82920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയുമായിരുന്നു.

ശനിയാഴ്ച (20.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 10280 രൂപയും പവന് 600 രൂപ കൂടി 82240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (21.09.2025) ഇതേവിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.
വെള്ളിയാഴ്ച (19.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 10205 രൂപയും പവന് 120 രൂപ കൂടി 81640 രൂപയും വ്യാഴാഴ്ച (18.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയും പവന് 400 രൂപ കുറഞ്ഞ് 81520 രൂപയുമായിരുന്നു.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 22 ന് 18 കാരറ്റിന് ഉച്ചക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 8585 രൂപയും പവന് 280 രൂപ കൂടി 68680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 8520 രൂപയും പവന് 320 രൂപ കൂടി 68160 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 8550 രൂപയും പവന് 240 രൂപ കൂടി 68400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 8480 രൂപയും പവന് 320 രൂപ കൂടി 67840 രൂപയിലുമാണ് കച്ചവടം നടന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഉച്ചക്ക് ശേഷം 14 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 6630 രൂപയും പവന് 240 രൂപ കൂടി 53040 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4290 രൂപയും പവന് 240 രൂപ കൂടി 34320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
രാവിലെ 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 6600 രൂപയും പവന് 280 രൂപ കൂടി 52800 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4260 രൂപയും പവന് 160 രൂപ കൂടി 34080 രൂപയിലുമാണ് കച്ചവടം നടന്നത്.
വെള്ളിക്ക് രാവിലത്തെ വിലയില്‍ വ്യാപാരം
അതേസമയം, വെള്ളിക്ക് രാവിലത്തെ വിലയില്‍ തന്നെയാണ് കച്ചവടം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 144 രൂപയും മറുവിഭാഗത്തിന് 140 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില ഇനിയും ഉയരുമോ? നിങ്ങളുടെ പ്രവചനങ്ങൾ കമന്റ് ചെയ്യുക.
Article Summary: Gold price in Kerala rises by ₹680 per sovereign, reaching a new high.
#GoldPrice #KeralaGold #GoldRate #GoldRateToday #KeralaBusiness #Kochi