ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 91280 രൂപയായി
● 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 11410 രൂപയായി.
● 18 കാരറ്റിനും 14 കാരറ്റിനും 9 കാരറ്റിനും വില ഉയർന്നു.
● വെള്ളി നിരക്കിൽ ഇടിവ് രേഖപ്പെടുത്തി: ബി ഗോവിന്ദൻ വിഭാഗത്തിന് മൂന്ന് രൂപ കുറഞ്ഞ് 164 രൂപയായി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 161 രൂപയാണ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (21.11.2025) സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 11410 രൂപയും പവന് 160 രൂപ കൂടി 91280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (20.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണ്ണവിലയില്‍ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11430 രൂപയും പവന് 120 രൂപ കുറഞ്ഞ് 91440 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 11390 രൂപയും പവന് 320 രൂപ കുറഞ്ഞ് 91120 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 9435 രൂപയും പവന് 120 രൂപ കൂടി 75480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കൂടി 9385 രൂപയും പവന് 120 രൂപ കൂടി 75080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില ഉയര്‍ന്നു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 7310 രൂപയും പവന് 80 രൂപ കൂടി 58480 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 10 രൂപ കൂടി 4720 രൂപയും പവന് 80 രൂപ കൂടി 37760 രൂപയുമാണ്.
വെള്ളി നിരക്കില്‍ ഇടിവ്
അതേസമയം, വെള്ളി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. വ്യത്യസ്ത നിരക്കുകളിലാണ് വെള്ളിക്ക് വ്യാപാരം നടക്കുന്നത്. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയില്‍നിന്ന് മൂന്ന് രൂപ കുറഞ്ഞ് 164 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് രണ്ട് രൂപ കുറഞ്ഞ് 161 രൂപയുമാണ്.
തുടർച്ചയായ ഇടിവിന് ശേഷം സ്വര്‍ണവില കൂടിയ വാര്‍ത്ത ഷെയർ ചെയ്യു.
Article Summary: Gold price increases by Rs 160 per sovereign; 18, 14, 9 carat and silver rates updated.
#GoldPriceKerala #SilverRate #GoldRateToday #KeralaBusiness #GoldMarket #Kochi

