ആശ്വാസത്തിന് വകയില്ല; സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 280 രൂപ കൂടി

 
Bride Representing Kerala Gold Price October 24

Representational Image Generated by Meta AI

ADVERTISEMENT

● ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 92000 രൂപയാണ്.
● 18 കാരറ്റ് സ്വർണത്തിനും 14, ഒൻപത് കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളി നിരക്കിൽ ഇരു വിഭാഗത്തിനും മാറ്റമില്ലാതെ തുടരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വെള്ളിയാഴ്ച (24.10.2025) സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 11500 രൂപയും പവന് 280 രൂപ കൂടി 92000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വ്യാഴാഴ്ച (23.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11465 രൂപയും പവന് 600 രൂപ കുറഞ്ഞ് 91720 രൂപയുമായിരുന്നു. ബുധനാഴ്ച (22.10.2023) രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പവന് 3440 രൂപയാണ് കുറഞ്ഞത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 310 രൂപ കുറഞ്ഞ് 11660 രൂപയും പവന് 2480 രൂപ കുറഞ്ഞ് 93280 രൂപയിലും വൈകാതെ ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 11540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92320 രൂപയിലും എത്തുകയായിരുന്നു. 

Aster_MIMS

18 കാരറ്റിനും വില കൂടി

വെള്ളിയാഴ്ച 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 9505 രൂപയും പവന് 200 രൂപ കൂടി 76040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കകൂടി 9460 രൂപയും പവന് 240 രൂപ കൂടി 75680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

Kerala Gold Price Kerala October 24

14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധിച്ചു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7370 രൂപയും പവന് 160 രൂപ കൂടി 58960 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 4765 രൂപയും പവന് 120 രൂപ കൂടി 38120 രേൂപയുമാണ്. 

വെള്ളി നിരക്കില്‍ മാറ്റമില്ല

അതേസമയം, ഇരു വിഭാഗത്തിനും വെള്ളി നിരക്കില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 170 രൂപയും മറുവിഭാഗത്തിന് 165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണത്തിന്‍റെ പുതിയ വിലവിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുക.

Article Summary: Gold price in Kerala rises by Rs 280 per sovereign to Rs 92,000; silver price unchanged.

#GoldPriceKerala #GoldRateToday #KeralaBusiness #GoldIncrease #22KGold #SilverPrice

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4620 Articles

Tags

Share this story

wellfitindia