കഴിഞ്ഞ ദിവസം ആശ്വാസമായെത്തിയ സ്വര്‍ണവില കുതിക്കുന്നു; പവന് 80 രൂപ കൂടി

 
Bride Representinf Kerala Gold Price July 05

Representational Image Generated by Meta AI

ADVERTISEMENT

● ഗ്രാമിന് 10 രൂപ വർധിച്ച് 9060 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വിലകൂടി.
● വെള്ളി വിലയിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (05.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 9060 രൂപയിലും പവന് 80 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 72400 രൂപയിലും വ്യാഴാഴ്ച ഗ്രാമിന് 40 രൂപ കൂടി 9105 രൂപയിലും പവന് 320 രൂപ കൂടി 72840 രൂപയിലുമാണ് വ്യാപാരം നടന്നത്.

Aster mims 04/11/2022

18 കാരറ്റിനും കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ അഞ്ചിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കൂടി 7430 രൂപയിലും പവന് 40 രൂപ കൂടി 59440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

kerala gold price increase july 5

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ശനിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് അഞ്ച് രൂപ കൂടി 7475 രൂപയും പവന് 40 രൂപ കൂടി 59800 രൂപയുമാണ്.

വെള്ളി വിലയില്‍ മാറ്റമില്ല

വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകളില്‍ തുടരുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വർണവിലയിലെ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Gold price rises in Kerala; Rs 80 increase per sovereign.

#GoldPriceKerala #Jewellery #GoldRate #KeralaNews #MarketUpdate #Finance

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia