അയ്യോ! സ്വർണം ഇനി പിടികൊടുക്കാത്ത ദൂരം; പവന് 840 രൂപ കൂടി

 
Bride Representing Kerala Gold Price July 22

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റിന് ഗ്രാമിന് 105 രൂപ വർധിച്ചു.
● 18, 14, 9 കാരറ്റിനും വിലകൂടി.
● വെള്ളിക്കും വിലയിൽ വർധനവ്.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂലൈ 22 ന് ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 105 രൂപ കൂടി 9285 രൂപയിലും പവന് 840 രൂപ കൂടി 74280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

തിങ്കളാഴ്ച (21.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കൂടി 9180 രൂപയിലും പവന് 80 രൂപ കൂടി 73440 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂലൈ 19 ന് ശനിയാഴ്ചയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9170 രൂപയിലും പവന് 160 രൂപ കൂടി 73360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (20.07.2025) കച്ചവടം നടന്നത്. 

Aster mims 04/11/2022

18 കാരറ്റിനും വില കൂടി 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 22 ന് ഗ്രാമിന് 85 രൂപ കൂടി 7615 രൂപയിലും പവന് 680 രൂപ കൂടി 60920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് 90 രൂപ കൂടി 7650 രൂപയും പവന് 720 രൂപ കൂടി 61200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 

14 കാരറ്റിലും 9 കാരറ്റിലും കച്ചവടം

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിനും ഒന്‍പത് കാരറ്റിനും വില കൂടി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 5935 രൂപയും പവന് 560 രൂപ കൂടി 47480 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 3825 രൂപയും പവന് 360 രൂപ കൂടി 30600 രൂപയുമാണ്. 

വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍

ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത വിലകളിലാണ് ഇരു വിഭാഗത്തിനും കച്ചവടം നടന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലും മറു വിഭാഗത്തിന് 124 രൂപയില്‍ നിന്ന് രണ്ട് രൂപ കൂടി 126 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

സ്വർണവില കുതിച്ചുയരുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Kerala gold price jumps; sovereign up by Rs 840 today.

#GoldPrice #Kerala #GoldRate #MarketUpdate #Finance #Investment

News Categories: Finance, News, Top-Headline, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia