2 ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 120 രൂപ കൂടി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 81,640 രൂപയായി.
● ഗ്രാമിന് 15 രൂപ വർധിച്ച് 10,205 രൂപയിലെത്തി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിക്ക് വ്യത്യസ്ത വിലകളാണ് രേഖപ്പെടുത്തിയത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില കൂടി. സെപ്തംബര്‍ 19 വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 10205 രൂപയും പവന് 120 രൂപ കൂടി 81640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (18.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയും പവന് 400 രൂപ കുറഞ്ഞ് 81520 രൂപയും ബുധനാഴ്ച (17.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 10240 രൂപയും പവന് 160 രൂപ കുറഞ്ഞ് 81920 രൂപയുമായിരുന്നു.

18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 18 ന് 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 8455 രൂപയും പവന് 80 രൂപ കൂടി 67640 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 8380 രൂപയും പവന് 80 രൂപ കൂടി 67040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 6525 രൂപയും പവന് 40 രൂപ കൂടി 52200 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് അഞ്ച് രൂപ കൂടി 4210 രൂപയും പവന് 40 രൂപ കൂടി 33680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 139 രൂപയില്‍നിന്ന് ഒരു രൂപ കൂടി 140 രൂപയും മറുവിഭാഗത്തിന് 135 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവില കൂടിയതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Gold prices increase in Kerala after two days of decline.
#GoldPrice #KeralaGold #GoldRate #MarketUpdate #Jewellery #Investment