സ്വർണവില 1.15 ലക്ഷം കടന്നു! ഉച്ചയ്ക്ക് മുൻപേ ഇരട്ട വർധന; ഒറ്റദിവസം പവന് കൂടിയത് 5480 രൂപ; വിപണിയിൽ റെക്കോർഡ് കുതിപ്പ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സംസ്ഥാനത്ത് സ്വർണവില പവന് 1.15 ലക്ഷം രൂപ കടന്നു.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 14,415 രൂപയാണ് നിലവിലെ വില.
● പവന് 1,15,320 രൂപ എന്ന റെക്കോർഡ് നിരക്കിലാണ് വ്യാപാരം.
● 18 കാരറ്റ് സ്വർണവില പവന് 95,000 രൂപയ്ക്ക് മുകളിലെത്തി.
● വെള്ളി വിലയിലും വർധന; ഗ്രാമിന് 330 രൂപ വരെയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. ബുധനാഴ്ച (21.01.2026) ഉച്ചക്ക് മുന്‍പേ ഇരട്ട വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 685 രൂപയും പവന് 5480 രൂപയുമാണ് ആകെയായി ഉയര്‍ന്നത്
രാവിലെ 9.20 ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 460 രൂപ കൂടി 14190 രൂപയും പവന് 3680 രൂപ കൂടി 113520 രൂപയുമായിരുന്നു.
11.13 ന് വീണ്ടും കൂടുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 225 രൂപ കൂടി 14415 രൂപയും പവന് 1800 രൂപ കൂടി 115320 രൂപയുമാണ്. നിലവില്‍ ഈ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റിനും വര്‍ധിച്ചു
9.20 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 370 രൂപ കൂടി 11735 രൂപയും പവന് 2960 രൂപ കൂടി 93880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 375 രൂപ കൂടി 11660 രൂപയും പവന് 3000 രൂപ കൂടി 93280 രൂപയിലുമാണ് കച്ചവടം നടന്നത്.
11.13 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കൂടി 11920 രൂപയും പവന് 1480 രൂപ കൂടി 95360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 185 രൂപ കൂടി 11845 രൂപയും പവന് 1480 രൂപ കൂടി 94760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കുതിച്ചുയര്‍ന്നു
9.20 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 295 രൂപ കൂടി 9080 രൂപയും പവന് 2360 രൂപ കൂടി 72640 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 190 രൂപ കൂടി 5855 രൂപയും പവന് 1520 രൂപ കൂടി 46840 രൂപയിലുമാണ് കച്ചവടം നടന്നത്.
11.13 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 145 രൂപ കൂടി 9225 രൂപയും പവന് 1160 രൂപ കൂടി 73800 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 5945 രൂപയും പവന് 720 രൂപ കൂടി 47560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കുകളും കുതിപ്പ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 320 രൂപയില്‍നിന്ന് 10 രൂപ കൂടി 330 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 315 രൂപയില്‍നിന്ന് 10 രൂപ കൂടി 325 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3250 രൂപയുമാണ്.
ചൊവ്വാഴ്ചത്തെ നാടകീയത
ചൊവ്വാഴ്ച (20.01.2026) നാല് തവണയാണ് സ്വര്‍ണവില രേഖപ്പെടുത്തിയത്. മൂന്ന് തവണ വന്‍ കുതിപ്പുമായെത്തിയ സ്വര്‍ണനിരക്കില്‍ വൈകുന്നേരം നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. മൂന്ന് തവണയായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 395 രൂപയും പവന് 3160 രൂപയുമാണ് കഴിഞ്ഞ ദിവസം ആകെ കൂടിയിരുന്നത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 13500 രൂപയും പവന് 760 രൂപ കൂടി 108000 രൂപയിലുമാണ് വ്യാപാരം നടന്നത്.
11.30 ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കൂടി 13600 രൂപയും പവന് 800 രൂപ കൂടി 108800 രൂപയിലുമാണ് വ്യാപാരം നടന്നത്.
2.30ന് വീണ്ടും സ്വര്‍ണനിരക്കില്‍ വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 200 രൂപ കൂടി 13800 രൂപയും പവന് 1600 രൂപ കൂടി 110400 രൂപയിലുമാണ് വ്യാപാരം നടന്നത്.
വൈകാതെ 4.55 ന് നാലാമതായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 13730 രൂപയും പവന് 560 രൂപ കുറഞ്ഞ് 109840 രൂപയുമായിരുന്നു.
വിവാഹ വിപണിയിലെ ഈ പ്രതിസന്ധിക്ക് എന്ത് പരിഹാരമാണുള്ളത്? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala have hit an all-time high, crossing Rs 1.15 Lakh per sovereign. Prices increased twice before noon on Wednesday, with a total hike of Rs 5480 per sovereign.
#GoldPrice #KeralaGoldRate #MarketUpdate #BusinessNews #Kerala #GoldHike
