കണ്ണ് തള്ളി ഉപഭോക്താക്കള്‍; 86500 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍; പവന് കൂടിയത് 1040 രൂപ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ കൂടി 10845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 920 രൂപ വരെ വർധിച്ച് 71400 രൂപയിലെത്തി.
● 14 കാരറ്റ് സ്വര്‍ണത്തിന് പവന് 1160 രൂപയുടെ വലിയ വർധനവ് രേഖപ്പെടുത്തി.
● ഒൻപത് കാരറ്റ് സ്വര്‍ണത്തിന് പവന് 720 രൂപ കൂടി 35760 രൂപയിൽ കച്ചവടം നടക്കുന്നു.
● സാധാരണ വെളളിക്ക് ഗ്രാം ഒന്നിന് മൂന്ന് രൂപ വരെ വർധനവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില 86500 ഉം കടന്ന് കുതിക്കുകയാണ്. സെപ്തംബര്‍ 30 ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 10845 രൂപയും പവന് 1040 രൂപ കൂടി 86760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (29.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കൂടിയത്. ഗ്രാമിന് 10715 രൂപയും പവന് 85720 രൂപയുമായിരുന്നു.

18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 30 ന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 8985 രൂപയും പവന് 71880 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കൂടി 8925 രൂപയും പവന് 920 രൂപ കൂടി 71400 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വിലയില്‍ വര്‍ധനവ്
ചൊവ്വാഴ്ച സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 145 രൂപ കൂടി 6935 രൂപയും പവന് 1160 രൂപ കൂടി 55480 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 4470 രൂപയും പവന് 720 രൂപ കൂടി 35760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിനിരക്കും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 156 രൂപയില്‍നിന്ന് ഒരു രൂപ കൂടി 157 രൂപയും മറുവിഭാഗത്തിന് 150 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 153 രൂപയുമാണ്.
സ്വര്‍ണവിപണിയിലെ ഈ അപ്രതീക്ഷിത കുതിപ്പിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Kerala gold price hits a record high, crossing 86,500 rupees per sovereign with a 1040 rupee hike.
#GoldPriceKerala #RecordHigh #GoldRate #KeralaNews #BullionMarket #86760