സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 600 രൂപ കൂടി; പുതിയ റെക്കോര്‍‍ഡ്

 
Bride Representing Kerala Gold Price September 20

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 82,240 രൂപയായി.
● 18, 14, 9 കാരറ്റ് സ്വർണത്തിനും വില വർധന രേഖപ്പെടുത്തി.
● യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതാണ് വില ഉയരാൻ കാരണം.
● അടുത്തയാഴ്ച കൂടുതൽ ഉയരുമെന്ന് സൂചന.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. സെപ്തംബര്‍ 20 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 10280 രൂപയും പവന് 600 രൂപ കൂടി 82240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച (19.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 10205 രൂപയും പവന് 120 രൂപ കൂടി 81640 രൂപയും വ്യാഴാഴ്ച (18.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയും പവന് 400 രൂപ കുറഞ്ഞ് 81520 രൂപയുമായിരുന്നു.

Aster_MIMS

18 കാരറ്റിനും വില കൂടി

സെപ്തംബര്‍ 20 ന് 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 8520 രൂപയും പവന് 520 രൂപ കൂടി 68160 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 8440 രൂപയും പവന് 480 രൂപ കൂടി 67520 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Kerala Gold Price September 20

14 കാരറ്റിനും 9 കാരറ്റിനും വര്‍ധിച്ചു

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 6565 രൂപയും പവന് 320 രൂപ കൂടി 52520 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 4240 രൂപയും പവന് 240 രൂപ കൂടി 33920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ്ണവില നേരിയ കുറവ് വന്നതിനുശേഷം വീണ്ടും ഉയരുകയാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് 3698 ഡോളര്‍ വരെ പോയതിനുശേഷം 3627 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്തതാണ് വില കുറയാന്‍ കാരണം. എന്നാല്‍ ഏത് വിലയ്ക്കും നിക്ഷേപകര്‍ ട്രേഡിങ് നടത്തുന്നതാണ് കൂടുതല്‍ കുറയാതിരുന്നത്. അന്താരാഷ്ട്ര വില 3684 ഡോളറില്‍ ആണ് ഇപ്പോള്‍ രൂപയുടെ വിനിമയ നിരക്ക് 88.12 ലാണ്. ഒരുവേള രൂപ കരുത്തായി 87.85 വരെ എത്തിയിരുന്നു.

സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ സ്വര്‍ണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോകുമെന്ന സൂചനകളാണ് വരുന്നത്.

വെള്ളിക്ക് വ്യത്യസ്ത വിലകള്‍

ബി ഗോവിന്ദന്‍ വിഭാഗത്തിന് വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 140 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 142 രൂപയും മറുവിഭാഗത്തിന് 135 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
 

സ്വർണവിലയിലെ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Gold price in Kerala increases by Rs 600 per sovereign.

#KeralaGoldRate #GoldPrice #GoldRateToday #GoldPriceHike #GoldRate #Kerala

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4628 Articles

Tags

Share this story

wellfitindia