കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു; പവന് 70000 കടന്നു


● 22 കാരറ്റ് സ്വർണ്ണത്തിന് പവന് 280 രൂപ കൂടി.
● 18 കാരറ്റ് സ്വർണ്ണത്തിനും വില കൂടി.
● സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. മേയ് 19 ന് തിങ്കളാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 35 രൂപ കൂടി 8755 രൂപയിലും പവന് 280 രൂപ കൂടി 70040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മേയ് 17 ന് ശനിയാഴ്ച 22 കാരറ്റിന് ഗ്രാമിന് 8720 രൂപയിലും പവന് 69760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (18.05.2025) വ്യാപാരം നടന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 19 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 7175 രൂപയിലും ഒരു പവന്റെ വില 200 രൂപ കൂടി 57400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് മാറ്റമില്ല. 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 25 രൂപ കൂടി 7210 രൂപയിലും പവന് 200 രൂപ കൂടി 57680 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold prices in Kerala have surged again. On Monday, the price of 22-carat gold increased by ₹35 per gram and ₹280 per sovereign, reaching ₹70040 per sovereign. There was also an increase in the price of 18-carat gold, while the price of silver remained unchanged.
#GoldPrice, #KeralaGold, #PriceHike, #Economy, #GoldMarket, #Jewellery