ഒറ്റ ദിവസത്തിനുള്ളില്‍ മൂന്ന് തവണ വര്‍ധനവ്; പവന് ആകെ കൂടിയത് 3160 രൂപ!
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 108800 രൂപയായി.
● ഉച്ചയ്ക്ക് 2.30-ന് മാത്രം പവന് 1600 രൂപയുടെ വർധനയുണ്ടായി.
● തിങ്കളാഴ്ചത്തെ ഇരട്ട വർധനയ്ക്ക് പിന്നാലെയാണ് ചൊവ്വാഴ്ചത്തെ റെക്കോർഡ് കുതിപ്പ്.
● 18 കാരറ്റ് സ്വർണവിലയിലും വൻ വർധന രേഖപ്പെടുത്തി.
● 14, 9 കാരറ്റ് സ്വർണവിലകളും മൂന്ന് തവണ ഉയർന്നു.
● വെള്ളി വിലയിലും വർധന; ഗ്രാമിന് 320 രൂപ വരെ എത്തി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച (20.01.2026) മൂന്ന് തവണയാണ് സ്വര്‍ണവില വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 395 രൂപയും പവന് 3160 രൂപയുമാണ് ആകെ കൂടിയത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 13500 രൂപയും പവന് 760 രൂപ കൂടി 108000 രൂപയിലുമാണ് വ്യാപാരം നടന്നത്.
11.30 ന് ഗ്രാമിന് 100 രൂപ കൂടി 13600 രൂപയും പവന് 800 രൂപ കൂടി 108800 രൂപയിലുമാണ് വ്യാപാരം നടന്നത്.
2.30ന് വീണ്ടും സ്വര്‍ണനിരക്കില്‍ വമ്പന്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. നിലവില്‍ ഗ്രാമിന് 200 രൂപ കൂടി 13800 രൂപയും പവന് 1600 രൂപ കൂടി 110400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച (19.01.2026) രാവിലെയും ഉച്ചക്കുമായി പവന് ഇരട്ട വര്‍ധനവുമായി ഗ്രാമിന് ആകെ 225 രൂപയും പവന് 1800 രൂപയും കൂടിയിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 175 രൂപ കൂടി 13355 രൂപയും പവന് 1400 രൂപ കൂടി 106840 രൂപയിലും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 13405 രൂപയും പവന് 400 രൂപ കൂടി 107240 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കുതിക്കുന്നു
രാവിലെ 9.30 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 11175 രൂപയും പവന് 600 രൂപ കൂടി 89400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 75 രൂപ കൂടി 11095 രൂപയും പവന് 600 രൂപ കൂടി 88760 രൂപയിലുമാണ് കച്ചവടം നടന്നത്.
11.30 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 80 രൂപ കൂടി 11175 രൂപയും പവന് 640 രൂപ കൂടി 89400 രൂപയിലുമാണ് കച്ചവടം നടന്നത്.
2.30 ന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11420 രൂപയും പവന് 91360 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 165 രൂപ കൂടി 11340 രൂപയും പവന് 1320 രൂപ കൂടി 90720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില ഉയര്‍ന്നു
9.30 ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 60 രൂപ കൂടി 8640 രൂപയും പവന് 480 രൂപ കൂടി 69120 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5575 രൂപയും പവന് 320 രൂപ കൂടി 44600 രൂപയിലുമാണ് കച്ചവടം നടന്നത്.
11.30ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 8705 രൂപയും പവന് 520 രൂപ കൂടി 69640 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 5615 രൂപയും പവന് 320 രൂപ കൂടി 44920 രൂപയിലുമാണ് കച്ചവടം നടന്നത്.
2.30ന് കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 125 രൂപ കൂടി 8830 രൂപയും പവന് 1000 രൂപ കൂടി 70640 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 80 രൂപ കൂടി 5695 രൂപയും പവന് 640 രൂപ കൂടി 45560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 315 രൂപയില്‍നിന്ന് 5 രൂപ കൂടി 320 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 315 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 3150 രൂപയുമാണ്.
വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ എന്താകും? ഈ വിലക്കയറ്റം എവിടെ ചെന്നവസാനിക്കും? നിങ്ങളുടെ ആശങ്കകൾ പങ്കുവെക്കൂ.
Article Summary: Gold prices in Kerala surged three times on Tuesday, increasing by Rs 3160 per sovereign in a single day to reach Rs 1,10,400.
#GoldPrice #KeralaGoldRate #MarketUpdate #GoldNews #KeralaNews #SilverPrice
