സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 1240 രൂപ കൂടി 1.04 ലക്ഷം കടന്നു, ഗ്രാമിന് 155 രൂപ വര്‍ധിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 104240 രൂപയായി.
● ഗ്രാമിന് 155 രൂപ കൂടി 13030 രൂപയിലെത്തി.
● 18 കാരറ്റ് സ്വര്‍ണവിലയിലും വന്‍ വര്‍ധന രേഖപ്പെടുത്തി.
● 14, 9 കാരറ്റ് സ്വര്‍ണത്തിനും വിപണിയില്‍ വില കൂടി.
● വെള്ളി വിലയിലും കുതിപ്പ്; ഗ്രാമിന് 10 രൂപ വര്‍ധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച (12.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 155 രൂപ കൂടി 13030 രൂപയും പവന് 1240 രൂപ കൂടി 104240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച (10.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കൂടി 12875 രൂപയും പവന് 840 രൂപ കൂടി 103000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും(11.01.2026) വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 135 രൂപ കൂടി 10815 രൂപയും പവന് 1080 രൂപ കൂടി 86520 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 125 രൂപ കൂടി 10710 രൂപയും പവന് 1000 രൂപ കൂടി 85680 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 95 രൂപ കൂടി 8340 രൂപയും പവന് 760 രൂപ കൂടി 66720 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 5380 രൂപയും പവന് 520 രൂപ കൂടി 43040 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 260 രൂപയില്‍നിന്ന് 10 രൂപ കൂടി 270 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 260 രൂപയില്‍നിന്ന് 10 രൂപ കൂടി 270 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2600 രൂപയില്‍നിന്ന് 70 രൂപ കൂടി 2700 രൂപയുമാണ്.
ഇനി സ്വർണം വാങ്ങണോ അതോ കാത്തിരിക്കണോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala surge by Rs 1240 per sovereign, reaching a record high of Rs 1,04,240. Silver prices also witness an increase.
#GoldPrice #KeralaNews #GoldRateToday #SilverPrice #BusinessNews #MarketUpdate
