സ്വര്‍ണം കുതിപ്പില്‍; പവന് 1080 രൂപ കൂടി 116300 കടന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി.
● ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,16,320 രൂപയിൽ എത്തി.
● 18 കാരറ്റ് സ്വർണത്തിന് പവന് 880 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും ശനിയാഴ്ച വർധനവുണ്ടായി.
● വെള്ളി വിലയിൽ ഗ്രാമിന് 5 രൂപയുടെ കുറവ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കിതച്ചും കുതിച്ചും ഒരാഴ്ചയായി തുടരുന്ന നാടകീയത തുടരുകയാണ്. ശനിയാഴ്ച (24.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 14540 രൂപയും പവന് 1080 രൂപ കൂടി 116320 രൂപയുമാണ്.
വെള്ളിയാഴ്ച (23.01.2026) രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണനിരക്ക് ഉച്ചക്ക് ഇടിഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 495 രൂപ കൂടി 14640 രൂപയും പവന് 3960 രൂപ കൂടി 117120 രൂപയായിരുന്നു. ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 235 രൂപ കുറഞ്ഞ് 14405 രൂപയും പവന് 1880 രൂപ കുറഞ്ഞ് 115240 രൂപയുമായിരുന്നു.

18 കാരറ്റിനും കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 110 രൂപ കൂടി 12025 രൂപയും പവന് 880 രൂപ കൂടി 96200 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 110 രൂപ കൂടി 11945 രൂപയും പവന് 880 കൂടി 95560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 9305 രൂപയും പവന് 720 രൂപ കൂടി 74440 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 6000 രൂപയും പവന് 440 രൂപ കൂടി 48000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കുകള്‍ കുറഞ്ഞു
അതേസമയം, വെള്ളി നിരക്കുകള്‍ക്ക് ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കുറഞ്ഞ് 335 രൂപയാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കുറഞ്ഞ് 335 രൂപയാണ്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കുറഞ്ഞ് 3350 രൂപയുമാണ്.
അനിശ്ചിതത്വം നിറഞ്ഞ ഈ വിപണിയിൽ ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ? നിങ്ങളുടെ അഭിപ്രായം പറയൂ.
Article Summary: Gold prices in Kerala surged again on Saturday, increasing by Rs 1080 per sovereign to reach Rs 116,320. Silver prices saw a decline.
#GoldRate #KeralaGoldPrice #GoldMarket #SilverRate #Economy #KeralaNews
