സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് വീണ്ടും 320 രൂപ കൂടി; വെള്ളിനിരക്കിലും വര്‍ധനവ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 8256 രൂപയായി.
● ഗ്രാമിന് 40 രൂപ കൂടി 10320 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി
● 14, 9 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. സെപ്തംബര്‍ 22 തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച (20.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കൂടി 10280 രൂപയും പവന് 600 രൂപ കൂടി 82240 രൂപയിലുമാണ് വ്യാപാരം നടന്നത്. ഞായറാഴ്ചയും (21.09.2025) ഇതേവിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച (19.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 10205 രൂപയും പവന് 120 രൂപ കൂടി 81640 രൂപയും വ്യാഴാഴ്ച (18.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10190 രൂപയും പവന് 400 രൂപ കുറഞ്ഞ് 81520 രൂപയുമായിരുന്നു.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 22 ന് 18 കാരറ്റിനും വില കൂടി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 30 രൂപ കൂടി 8550 രൂപയും പവന് 240 രൂപ കൂടി 68400 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 40 രൂപ കൂടി 8480 രൂപയും പവന് 320 രൂപ കൂടി 67840 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധിച്ചു
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 6600 രൂപയും പവന് 280 രൂപ കൂടി 52800 രൂപയിലും ഒന്‍പത് കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 4260 രൂപയും പവന് 160 രൂപ കൂടി 34080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 142 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 144 രൂപയും മറുവിഭാഗത്തിന് 135 രൂപയില്‍നിന്ന് അഞ്ച് രൂപ കൂടി 140 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ സ്വർണവില വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Gold and silver prices in Kerala continue to rise.
#GoldPrice #Kerala #Gold #Silver #PriceHike #Investment