സ്വർണവില കുതിക്കുന്നു; തുടർച്ചയായ രണ്ടാം ദിവസവും വർധനവ്


● 22 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ കൂടി.
● ഒരു പവൻ സ്വർണത്തിന്റെ വില 70,440 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്.
● സാധാരണ വെള്ളിക്ക് ഗ്രാമിന് 108 രൂപയാണ് വില.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് 14 ന് ബുധനാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വില കൂടിയത്. ഇരു വിഭാഗം സ്വര്‍ണവ്യാപാരികളും 22 കാരറ്റിന് ഒരേ നിരക്കാണ് കൂട്ടിയത്. 22 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 8805 രൂപയിലും പവന് 320 രൂപ കൂടി 70440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മേയ് 13 ന് 22 കാരറ്റിന് ഗ്രാമിന് 15 രൂപ കൂടി 8765 രൂപയിലും പവന് 120 രൂപ കൂടി 70120 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിന് വ്യത്യസ്ത നിരക്കുകള്‍
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 14 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 7220 രൂപയും ഒരു പവന്റെ വില 240 രൂപ കൂട്ടി 57760 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 35 രൂപ കൂട്ടി 7255 രൂപയിലും പവന് 280 രൂപ കൂട്ടി 58040 രൂപയിലുമാണ് കച്ചവടം പുരോഗമിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വാർത്ത ഷെയർ ചെയ്യുക.
Article Summary: Gold price in Kerala increased for the second consecutive day on Wednesday, May 14th. The price of 22-carat gold rose by ₹40 per gram and ₹320 per sovereign, reaching ₹8805 per gram and ₹70440 per sovereign. There were slight differences in the price of 18-carat gold among different factions of the All Kerala Gold and Silver Merchants Association.
#GoldPrice, #KeralaGold, #PriceHike, #GoldMarket, #AKGSMA, #CommodityPrices