തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 240 രൂപ കൂടി 

 
Bride Representing kerala Gold Price December 18

Representational Image Generated by Meta AI

ADVERTISEMENT

● ഗ്രാമിന് 30 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 12,360 രൂപയായി.
● 2025 ഡിസംബർ 17 ബുധനാഴ്ച പവന് 480 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.
● 18 കാരറ്റ് സ്വർണ്ണത്തിന് പവന് 200 രൂപയാണ് വർധിച്ചത്.
● 14 കാരറ്റ്, ഒൻപത് കാരറ്റ് സ്വർണ്ണവിലയിലും മാറ്റം ഉണ്ടായിട്ടുണ്ട്.
● വെള്ളി വില ഗ്രാമിന് രണ്ട് രൂപ വർധിച്ച് 212 രൂപയിൽ എത്തി.

 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന് രേഖപ്പെടുത്തി. വ്യാഴാഴ്ച (18.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 12360 രൂപയും പവന് 240 രൂപ കൂടി 98880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച (17.12.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12330 രൂപയും പവന് 480 രൂപ കൂടി 98640 രൂപയുമായിരുന്നു.

Aster_MIMS

18 കാരറ്റിനും വില ഉയര്‍ന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 10225 രൂപയും പവന് 200 രൂപ കൂടി 81800 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 25 രൂപ കൂടി 10165 രൂപയും പവന് 200 രൂപ കൂടി 81320 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14, 9 കാരറ്റുകള്‍ക്കും വില കൂടി

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 20 രൂപ കൂടി 7915 രൂപയും പവന് 160 രൂപ കൂടി 63320 രൂപയുമാണ്. ഒന്‍പത് കാരറ്റിന്  ഗ്രാമിന് 10 രൂപ കൂടി 5105 രൂപയും പവന് 80 രൂപ കൂടി 40840 രൂപയുമാണ്.

Kerala Gold Price December 18

വെള്ളിക്ക് നിരക്കുകളിലും കുതിപ്പ് 

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 210 രൂപയില്‍നിന്ന് 2 രൂപ കൂടി 212 രൂപയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 208 രൂപയില്‍നിന്ന് 2 രൂപ കൂടി 210 രൂപയും 10 ഗ്രാം വെള്ളിക്ക് 2080 രൂപയില്‍നിന്ന് 20 രൂപ കൂടി 2100 രൂപയുമാണ്.

തുടർച്ചയായ രണ്ടാം ദിവസം സ്വർണ്ണത്തിന് വില കൂടിയതില്‍ നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.

Article Summary: Kerala gold prices rise for the second day, reaching 98,880 per sovereign.

#GoldRate #KeralaGoldPrice #GoldMarket #Jewelry #SilverPrice #BusinessNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Beta
Newsroom Beta

4623 Articles

Tags

Share this story

wellfitindia