കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; പവന് 1360 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ഗ്രാം സ്വർണ്ണത്തിന് 170 രൂപ കൂടി 11535 രൂപയാണ് വില.
● ഒരു പവൻ സ്വർണ്ണത്തിന് വിനിമയ നിരക്ക് 92280 രൂപയായി.
● 18 കാരറ്റ് സ്വർണ്ണത്തിന് പവന് 1120 രൂപയുടെ വർധനവാണ് ഉണ്ടായത്.
● 14 കാരറ്റിനും ഒൻപത് കാരറ്റിനും വില വർധനവ് രേഖപ്പെടുത്തി.
● ബി ഗോവിന്ദൻ വിഭാഗത്തിന് സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 166 രൂപയായി.
● കെ സുരേന്ദ്രൻ വിഭാഗത്തിന് വെള്ളി വില 163 രൂപയായി തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച (22.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 170 രൂപ കൂടി 11535 രൂപയും പവന് 1360 രൂപ കൂടി 92280 രൂപയുമാണ്.
വെള്ളിയാഴ്ച (21.11.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് തവണ സ്വര്‍ണത്തിന് വിലയില്‍ മാറ്റം വരുത്തിയിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 11410 രൂപയും പവന് 160 രൂപ കൂടി 91280 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11363 രൂപയും പവന് 360 രൂപ കുറഞ്ഞ് 90920 രൂപയിലുമാണ് കച്ചവടം നടന്നത്.
18 കാരറ്റിനും വില കുതിക്കുന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 140 രൂപ കൂടി 9540 രൂപയും പവന് 1120 രൂപ കൂടി 76320 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 140 രൂപ കൂടി 9490 രൂപയും പവന് 1120 രൂപ കൂടി 75920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 7390 രൂപയും പവന് 880 രൂപ കൂടി 59120 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 70 രൂപ കൂടി 4770 രൂപയും പവന് 560 രൂപ കൂടി 38160 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 167 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 166 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 163 രൂപയുമാണ്.
സ്വർണ്ണവില കൂടിയ വിവരം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Article Summary: Gold price in Kerala sees a massive hike of ₹1360 per sovereign on Saturday.
#KeralaGold #GoldPriceHike #SovereignPrice #FinancialNews #GoldMarket #Jewellery

