വര്‍ധനവുമായി സ്വര്‍ണവില ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നു; പവന് 120 രൂപ കൂടി

 
Bride representing Kerala Gold Price November 03

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണത്തിന് പവന് 90320 രൂപയാണ്.
● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 11290 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 18 കാരറ്റ് സ്വർണത്തിന് പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് വര്‍ധനവുമായി സ്വര്‍ണവില ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നു. തിങ്കളാഴ്ച (03.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 11290 രൂപയും പവന് 120 രൂപ കൂടി 90320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 


കേരളപ്പിറവിദിനമായ ശനിയാഴ്ച (01.11.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 11275 രൂപയും പവന് 200 രൂപ കുറഞ്ഞ് 90200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (02.11.2025) വ്യാപാരം നടന്നത്. 

Aster_MIMS


18 കാരറ്റിനും വില കുതിക്കുന്നു

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 9320 രൂപയും പവന് 80 രൂപ കൂടി 74560 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 10 രൂപ കൂടി 9280 രൂപയും പവന് 80 രൂപ കൂടി 74240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. 


14 കാരറ്റിനും 9 കാരറ്റിനും വില വര്‍ധനവ്

കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 5 രൂപ കൂടി 7220 രൂപയും പവന് 40 രൂപ കൂടി 57760 രൂപയും ഒന്‍പത് കാരറ്റിന് ഗ്രാമിന് 5 രൂപ കൂടി 4685 രൂപയും പവന് 40 രൂപ കൂടി 37480 രൂപയുമാണ്.


വെള്ളിനിരക്കും ഉയര്‍ന്നു

ഇരുവിഭാഗം വെള്ളി നിരക്കുകളിലും വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 163 രൂപയും മറുവിഭാഗത്തിന് 157 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക

Article Summary: Gold price rises by ₹120 per sovereign to ₹90,320 in Kerala, with 18, 14, and 9 carat also seeing a hike.

#GoldPriceKerala #GoldRateToday #KeralaBusiness #GoldHike #90kGold #SilverRate

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia