ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റി വമ്പന്‍ കുതിപ്പുമായി സ്വര്‍ണവില; പവന് 2000 രൂപ കൂടി


● രണ്ട് ദിവസം കൊണ്ട് സ്വർണ്ണത്തിന് 2160 രൂപ കൂടി.
●18 കാരറ്റ് സ്വർണ്ണത്തിനും വില കൂടി, വ്യത്യസ്ത നിരക്കുകളിൽ.
● വെള്ളിയുടെ വിലയിലും വർധനവ് രേഖപ്പെടുത്തി.
● അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് കാരണം.
● അക്ഷയതൃതീയക്ക് ശേഷമുള്ള വില വർധനവ് ആശങ്കയുണ്ടാക്കുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. മേയ് ആറിന് ചൊവ്വാഴ്ച വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ക്കും 22 കാരറ്റിന് ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 250 രൂപ കൂടി 9025 രൂപയിലും പവന് 2000 രൂപ കൂടി 72200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മേയ് അഞ്ചിന് തിങ്കളാഴ്ചയും വില കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 8775 രൂപയിലും പവന് 160 രൂപ കൂടി 70200 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ചയും (03.05.2025) ഞായറാഴ്ചയും (04.05.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8755 രൂപയിലും പവന് 70040 രൂപയിലുമാണ് വ്യാപാരം നടന്നത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളും വെള്ളിക്ക് ഒരേ നിരക്കിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് ആറിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 7410 രൂപയും ഒരു പവന്റെ വില 1680 രൂപ കൂടി 59280 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും കൂടി. 107 രൂപയില്‍നിന്ന് ഒരു രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം ചൊവ്വാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 210 രൂപ കൂട്ടി 7460 രൂപയിലും പവന് 1680 രൂപ കൂട്ടി 59680 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 106 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. മെയ് ആറിന് മാത്രം പവന് 2000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സ്വര്‍ണം ഒരു നിക്ഷേപമാര്‍ഗമായി കാണുന്നവരെയും ഇത് കാര്യമായി ബാധിക്കും.
അന്താരാഷ്ട്ര സ്വർണ്ണവില ഏപ്രിൽ 22ന് 3500 ഡോളറിലേക്ക് എത്തിയതിനു ശേഷം, കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണ്ണവിലയിൽ 250 ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയതിനു ശേഷം നേരിയ മുന്നേറ്റത്തോടെ തുടങ്ങിയ വിലവർധന 105 ഡോളർ വർദ്ധനവാണ് ചൊവ്വാഴ്ച ഉണ്ടായത്. തിങ്കളാഴ്ച രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3257 ഡോളർ ആയിരുന്നു സ്വർണ്ണവില. ചൊവ്വാഴ്ച 3362 ഡോളർ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് പല രാജ്യങ്ങൾ തമ്മിലും ഉള്ള അസ്വസ്ഥതകൾ സംഘർഷത്തിലേക്ക് നീങ്ങുന്നത് സ്വർണ്ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. 3500 ഡോളറിൽ എത്തിയപ്പോൾ സ്വർണ്ണത്തിൻറെ ഏറ്റവും വലിയ വർദ്ധനവാണ് ഇതൊന്നും, ഇനി മുകളിലോട്ട് പോകാനുള്ള സാധ്യതയില്ലെന്നും പ്രവചിച്ചവരുണ്ട്. ഇപ്പോഴത്തെ ട്രെൻഡ് സ്വർണ്ണവില ഇതേ രീതിയിൽ മുന്നോട്ടു നീങ്ങിയാൽ 3500 ഡോളർ കടന്നു മുന്നോട്ടു പോകുമെന്നാണ് സ്വര്‍ണവ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ അക്ഷയതൃതീയക് ശേഷം സ്വർണ്ണ വ്യാപാരം മെച്ചപ്പെടുന്നതിനിടയാണ് ഈ വിലവർധനവ് ഉണ്ടായിട്ടുള്ളത്.
ഈ സാഹചര്യത്തില്‍, സ്വര്‍ണവില ഇനിയും ഉയരുമോ എന്നത് ഉറ്റുനോക്കേണ്ട കാര്യമാണ്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും പ്രാദേശിക ഡിമാന്‍ഡുമെല്ലാം ഇതില്‍ നിര്‍ണായക പങ്ക് വഹിക്കും.
സ്വർണ്ണവില ഇനിയും കൂടുമോ? നിങ്ങളുടെ പ്രവചനം എന്താണ്?
Gold prices in Kerala surged for the second consecutive day, with a significant increase of ₹2000 per sovereign on Tuesday, reaching ₹72200. The price hike is attributed to international market trends and has caused concern among consumers and traders.
#GoldPrice, #Kerala, #PriceHike, #Economy, #Business, #News