ഇടിവില്‍നിന്ന് ഉണര്‍വുമായി സ്വര്‍ണവില; പവന് 360 രൂപ കൂടി

 
Bride Representing Kerala Gold Price May 27
Bride Representing Kerala Gold Price May 27

Representational Image Generated by Meta AI

● ഒരു പവൻ സ്വർണത്തിന് 71,960 രൂപ.
● ഗ്രാമിന് 45 രൂപ വർധിച്ച് 8995 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിവിലയിൽ മാറ്റമില്ല.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആശ്വാസമായെത്തിയ സ്വര്‍ണവിലയില്‍ വര്‍ധനവ്. മേയ് 27 ന് ചൊവ്വാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 45 രൂപ കൂടി 8995 രൂപയിലും പവന് 360 രൂപ കൂടി 71960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

മേയ് 26 ന് തിങ്കളാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8950 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 71600 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 24 ന് ശനിയാഴ്ച ഗ്രാമിന് 50 രൂപ കൂടി 8990 രൂപയിലും പവന് 400 രൂപ കൂടി 71920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (25.05.2025) വ്യാപാരം നടന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 27 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7385 രൂപയിലും ഒരു പവന്റെ വില 320 രൂപ കൂടി 59080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂടി 7415 രൂപയിലും പവന് 320 രൂപ കൂടി 59320 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Article Summary: Gold prices in Kerala increased by ₹360 per sovereign to ₹71,960 on May 27.

#GoldPrice #Kerala #GoldRate #MarketUpdate #FinancialNews #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia