ആശ്വസിക്കാന്‍ വകയില്ല: സ്വര്‍ണവില കുതിക്കുന്നു; പവന് 1760 രൂപയുടെ വര്‍ധനവ്

 
 Bride Representing Kerala Gold Price May 21

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 22 കാരറ്റിന് ഗ്രാമിന് 8930 രൂപ.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● വെള്ളിക്കും വില വർധിച്ചു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തിയ സ്വര്‍ണവില കൂടി. മേയ് 21 ന് ബുധനാഴ്ച 22 കാരറ്റിന് ഇരു വിഭാഗം സംഘടനകള്‍ക്കും ഒരേ നിരക്കാണ് കൂടിയത്. ഗ്രാമിന് 220 രൂപ കൂടി 8930 രൂപയിലും പവന് 1760 രൂപ കൂടി 71440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

Aster mims 04/11/2022

മേയ് 20 ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8710 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 69680 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് 19 ന് തിങ്കളാഴ്ച ഗ്രാമിന് 35 രൂപ കൂടി 8755 രൂപയിലും പവന് 280 രൂപ കൂടി 70040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് 21 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 180 രൂപ കൂട്ടി 7320 രൂപയിലും ഒരു പവന്റെ വില 1440 രൂപ കൂട്ടി 58560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്കും കൂടി. 107 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 109 ലാണ് വ്യാപാരം നടക്കുന്നത്.

Bride Representing Kerala Gold Price May 21

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച 18 ഗ്രാം സ്വര്‍ണത്തിനും വെള്ളിക്കും വില കൂടി. സ്വര്‍ണത്തിന് 180 രൂപ കൂട്ടി 7360 രൂപയിലും പവന് 1440 രൂപ കൂട്ടി 58880 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

Article Summary: Gold prices in Kerala saw a significant surge on May 21, with a sovereign increasing by Rs 1760. The price for 22-carat gold reached Rs 71,440 per sovereign and Rs 8930 per gram.

#GoldPrice #KeralaGold #MarketUpdate #GoldRate #FinancialNews #Jewellery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia