ആശ്വസിക്കാന്‍ വകയില്ല; സ്വര്‍ണവില കുതിക്കുന്നു; പവന് 600 രൂപ കൂടി


● 22 കാരറ്റിന് ഗ്രാമിന് 75 രൂപ വർധിച്ചു.
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളിവിലയിൽ നിലവിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 11 ന് ബുധനാഴ്ച സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഈ കുതിപ്പ്. 22 കാരറ്റിന് ഗ്രാമിന് 75 രൂപ കൂടി 9020 രൂപയിലും പവന് 600 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 71560 രൂപയിലും തിങ്കളാഴ്ച 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 11 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 7400 രൂപയിലും പവന് 480 രൂപ കൂടി 59200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കഴിഞ്ഞ ദിവസം കൂടിയ വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് 55 രൂപ കൂടി 7415 രൂപയും പവന് 440 രൂപ കൂടി 59320 രൂപയുമാണ്. ഈ വിഭാഗത്തിലും കഴിഞ്ഞ ദിവസം ഉയര്‍ന്ന വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ വർധനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Gold price in Kerala increased by Rs 600 per pavan on June 11 after a two-day dip.
#GoldPriceKerala, #GoldRate, #KeralaNews, #Jewellery, #MarketUpdate, #PriceHike