സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 480 രൂപ വര്‍ധിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് പവന് 73,680 രൂപയായി.
● 18 കാരറ്റിനും 9 കാരറ്റിനും വില വർധിച്ചു.
● 14 കാരറ്റ് സ്വർണത്തിന് മാറ്റമില്ല.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ വര്‍ധനവ്. ജൂലൈ 30 ന് ബുധനീഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 60 രൂപ കൂടി 9210 രൂപയും പവന് 480 രൂപ കൂടി 73680 രൂപയുമാണ്.
ചൊവ്വാഴ്ച (29.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയും പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും തിങ്കളാഴ്ച (28.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 9160 രൂപയും പവന് 73280 രൂപയുമായിരുന്നു.
ശനിയാഴ്ച (26.07.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് യഥാക്രമം 9160 രൂപയും 73280 രൂപയുമായിരുന്നു. ഇതേ വിലയിലാണ് ഞായറാഴ്ചയും (27.07.2025) വ്യാപാരം നടന്നത്.

18 കാരറ്റിനും വില വര്‍ധിച്ചു
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 30 ന് ഗ്രാമിന് 45 രൂപ കൂടി 7555 രൂപയിലും പവന് 360 രൂപ കൂടി 60440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ബുധനാഴ്ച ഗ്രാമിന് 50 രൂപ കൂടി 7595 രൂപയും പവന് 400 രൂപ കൂടി 60760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിന് മാറ്റമില്ല; 9 കാരറ്റിന് കൂടി
അതേസമയം, 14 കാരറ്റിന്റെ വിലയില്‍ മാറ്റമില്ല. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5855 രൂപയും പവന് 46840 രൂപയുമാണ്. എന്നാല്‍ ഒന്‍പത് കാരറ്റിന്റെ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി.
ഗ്രാമിന് 20 രൂപ കൂടി 3795 രൂപയും പവന് 160 രൂപ കൂടി 30360 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബുധനാഴ്ച രണ്ട് വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. അതേസമയം, വ്യത്യസ്ത നിരക്കുകളിലാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലും മറു വിഭാഗത്തിന് 125 രൂപയുമാണ്.
സ്വർണവിലയിലുണ്ടായ ഈ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? പങ്കുവെക്കുക.
Article Summary: Gold price in Kerala jumps by ₹480 per sovereign.
#GoldPriceKerala #GoldRateToday #KeralaGold #GoldMarket #GoldPriceIndia #Investment
