ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 10 രൂപ വർധിച്ച് 9180 രൂപയായി.
● 18 കാരറ്റിനും രണ്ട് വിഭാഗങ്ങളിലും വില വർധിച്ചു.
● 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിന് പുതിയ വില നിശ്ചയിച്ചു.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകളിൽ വ്യാപാരം നടക്കുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂലൈ 21 ന് തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 10 രൂപ കൂടി 9180 രൂപയിലും പവന് 80 രൂപ കൂടി 73440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂലൈ 19 ന് ശനിയാഴ്ചയും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9170 രൂപയിലും പവന് 160 രൂപ കൂടി 73360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും (20.07.2025) കച്ചവടം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 21 ന് ഗ്രാമിന് 10 രൂപ കൂടി 7530 രൂപയിലും പവന് 80 രൂപ കൂടി 60240 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച ഗ്രാമിന് അഞ്ച് രൂപ കൂടി 7560 രൂപയും പവന് 40 രൂപ കൂടി 60480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

14 കാരറ്റിലും 9 കാരറ്റിലും കച്ചവടം
അതേസമയം, കെ സുരേന്ദ്രന്‍ വിഭാഗം പുതുതായി 14 കാരറ്റിനും ഒന്‍പത് കാരറ്റിനും കൂടി വില നിശ്ചയിച്ചിട്ടുണ്ട്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5865 രൂപയും പവന് 46920 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 3780 രൂപയും പവന് 30240 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
തിങ്കളാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത വിലകളിലാണ് ഇരു വിഭാഗത്തിനും കച്ചവടം നടന്നത്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 123 രൂപയിലും മറു വിഭാഗത്തിന് 124 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold price rises again; sovereign up by ₹80.
#GoldPriceKerala #GoldRateToday #KeralaBusiness #GoldInvestment #MarketUpdate #FinancialNews
