സ്വർണ്ണവില കുതിക്കുന്നു; പവന് 360 രൂപ വർധിച്ചു, നിക്ഷേപകർക്ക് നിരാശ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പവന് നിലവിലെ വില 72,520 രൂപ.
● ഗ്രാമിന് 45 രൂപ വർധിച്ച് 9065 രൂപയായി.
● 18 കാരറ്റ് സ്വർണ്ണത്തിനും വില ഉയർന്നു.
● വെള്ളിയുടെ വില വ്യത്യസ്ത നിരക്കുകളിൽ തുടരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (02.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 9065 രൂപയിലും പവന് 360 രൂപ കൂടി 72520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ജൂലൈ ആദ്യദിനത്തില്‍ ഗ്രാമിന് 105 രൂപ കൂടി 9020 രൂപയിലും പവന് 840 രൂപ കൂടി 72160 രൂപയിലും ജൂണ്‍ 30 ന് തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ രണ്ടിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂടി 7435 രൂപയിലും പവന് 280 രൂപ കൂടി 59480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ബുധനാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 40 രൂപ കൂടി 7480 രൂപയും പവന് 320 രൂപ കൂടി 59840 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍ തുടരുന്നു
ബുധനാഴ്ച ഇരു വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 115 രൂപയിലും മറു വിഭാഗത്തിന് 118 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങള്‍ പങ്കുവെക്കുക.
Article Summary: Gold prices rise in Kerala for second day; sovereign up by ₹360.
#GoldPrice #KeralaGold #GoldRate #MarketUpdate #Investment #Jewellery

