കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായ 4 ദിവസത്തിനിടെ പവന് കൂടിയത് 3000 രൂപ

 
 Bride Representing Kerala Gold Price May 08
 Bride Representing Kerala Gold Price May 08

Representational Image Generated by Meta AI

● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപ കൂടി
● 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു
● വെള്ളി വിലയിൽ മാറ്റമില്ല
● തുടർച്ചയായ വില വർധനവ് ആശങ്കാജനകം

കൊച്ചി: (KVARTHA) സംസ്ഥാനത്ത് മേയ് എട്ടിന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ നാല് ദിവസത്തിനിടെ പവന് 3000 രൂപയാണ് കൂടിയത്. ഇരു വിഭാഗം സ്വര്‍ണവ്യാപാരികള്‍ക്കും 22 കാരറ്റിന് ഒരേ നിരക്കാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപ കൂടി 9130 രൂപയിലും പവന് 440 രൂപ കൂടി 73040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് മേയ് ഏഴിന് ഗ്രാമിന് 50 രൂപ കൂടി 9075 രൂപയിലും പവന് 400 രൂപ കൂടി 72600 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് ആറിന് ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 250 രൂപ കൂടി 9025 രൂപയിലും പവന് 2000 രൂപ കൂടി 72200 രൂപയിലുമാണ് വ്യാപാരം നടന്നത്. മേയ് അഞ്ചിന് തിങ്കളാഴ്ചയും വില കൂടിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 8775 രൂപയിലും പവന് 160 രൂപ കൂടി 70200 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് മേയ് എട്ടിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7495 രൂപയും ഒരു പവന്റെ വില 320 രൂപ കൂടി 59960 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം ബുധനാഴ്ച 18 ഗ്രാം സ്വര്‍ണത്തിന് 40 രൂപ കൂട്ടി 7535 രൂപയിലും പവന് 320 രൂപ കൂട്ടി 60280 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണ്ണവില ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടോയെന്ന് വിപണി വിദഗ്ധർ നിരീക്ഷിച്ചു വരികയാണ്. അന്താരാഷ്ട്ര സ്വർണ്ണ വിലയിലെ മാറ്റങ്ങൾ, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനങ്ങൾ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെല്ലാം സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധേയമാകും. ഈ വിലവർധനവ് സ്വർണ്ണാഭരണ വിപണിയിലും നിക്ഷേപ മേഖലയിലും എന്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

സ്വർണവിലയിലെ വർധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. 

Gold prices in Kerala have seen a significant increase, rising by ₹3000 per sovereign in the last four days. On Thursday, 22-carat gold increased by ₹55 per gram and ₹440 per sovereign, reaching ₹9130 and ₹73040 respectively. 18-carat gold prices also saw an upward trend, while silver prices remained stable.

#GoldPrice, #Kerala, #PriceHike, #Economy, #Jewellery, #BusinessNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia