മണിക്കൂറുകള്‍ക്കിടെ കൂടിയും കുറഞ്ഞും വീണ്ടും കുതിച്ചും അമ്പരപ്പിച്ച് സ്വര്‍ണവില; ചൊവ്വാഴ്ച രേഖപ്പെടുത്തിയത് 3 നിരക്കുകള്‍, പവന് 94000 ത്തിന് മുകളില്‍ തുടരുന്നു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● രാവിലെ 22 കാരറ്റ് സ്വർണത്തിന് പവന് 2400 രൂപയുടെ റെക്കോർഡ് വർധന രേഖപ്പെടുത്തി 94360 രൂപയായിരുന്നു.
● ഉച്ചയ്ക്ക് 12 മണിയോടെ വില കുറഞ്ഞ് പവന് 93160 രൂപയായി താഴ്ന്നു.
● രണ്ട് മണിയോടെ വില വീണ്ടും വർധിക്കുകയും പവന് 94120 രൂപ എന്ന നിരക്കിലേക്ക് എത്തുകയും ചെയ്തു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് മണിക്കൂറുകള്‍ക്കിടെ കൂടിയും കുറഞ്ഞും വീണ്ടും കുതിച്ചും ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ് സ്വര്‍ണവില. ഒക്ടോബര്‍ 14 ന് ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായി മൂന്ന് നിരക്കുകളാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ റെക്കോര്‍ഡ് വര്‍ധനവുമായാണ് സ്വര്‍ണവില എത്തിയത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 300 രൂപ കൂടി 11795 രൂപയും പവന് 2400 രൂപ കൂടി 94360 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.

വൈകാതെ 12 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 11645 രൂപയും പവന് 1200 രൂപ കുറഞ്ഞ് 93160 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
പിന്നീട് 2 മണിക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപ കൂടി 11765 രൂപയും പവന് 960 രൂപ കൂടി 94120 രൂപയുമാവുകയായിരുന്നു. ഈ വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.
18 കാരറ്റിനും വില കൂടി
ചൊവ്വാഴ്ച രാവിലെ 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കൂടി 9755 രൂപയും പവന് 2000 രൂപ കൂടി 78040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 250 രൂപ കൂടി 9700 രൂപയും പവന് 2000 രൂപ കൂടി 77600 രൂപയിലുമാണ് കച്ചവടം നടന്നത്.
12 മണിക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 9630 രൂപയും പവന് 1000 രൂപ കുറഞ്ഞ് 77040 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9580 രൂപയും പവന് 960 രൂപ കുറഞ്ഞ് 76640 രൂപയിലുമാണ് കച്ചവടം പുരോഗമിച്ചത്.
പിന്നീട് 2 മണിക്ക് വീണ്ടും വില കൂടുകയും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 9730 രൂപയും പവന് 800 രൂപ കൂടി 77840 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 9680 രൂപയും പവന് 800 രൂപ കൂടി 77440 രൂപയിലുമാണ് നിലവില്‍ കച്ചവടം പുരോഗമിക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും കുതിക്കുന്നു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 145 രൂപ കൂടി 7500 രൂപയും പവന് 1160 രൂപ കൂടി 60000 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 4865 രൂപയും പവന് 1000 രൂപ കൂടി 38920 രൂപയുമായിരുന്നു.
രണ്ടാമത് വില കുറയുകയായിരുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 7460 രൂപയും പവന് 320 രൂപ കുറഞ്ഞ് 59680 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 4810 രൂപയും പവന് 440 രൂപ കുറഞ്ഞ് 38480 രൂപയുമായിരുന്നു.
മൂന്നാമത് വില കൂടുകയായിരുന്നു. കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 7530 രൂപയും പവന് 560 രൂപ കൂടി 60240 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 4860 രൂപയും പവന് 400 രൂപ കൂടി 38880 രൂപയിലുമാണ് ഇപ്പോള്‍ കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
അതേസമയം, ചൊവ്വാഴ്ച രാവിലത്തെ വിലയില്‍ തന്നെയാണ് വെള്ളി തുടരുന്നത്. രാവിലെ ഇരുവിഭാഗത്തിനും വെള്ളിനിരക്ക് അഞ്ച് രൂപ കൂടിയിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 193 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് 190 രൂപയിലുമാണ് കച്ചവടം തുടരുന്നത്.
ചൊവ്വാഴ്ച സ്വർണവിലയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കിടുക.
Article Summary: Kerala Gold Price fluctuates wildly on October 14, registering three rates, staying above ₹94000.
#GoldPriceKerala #TodayGoldRate #KeralaGoldNews #GoldRateFluctuation #94000Gold #InvestmentNews