സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞു

 
Bride Representing Kerala Gold Price June 10

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പവന് 71,560 രൂപയായി.
● ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തി.
● തിങ്കളാഴ്ചയും സ്വർണവിലയിൽ കുറവുണ്ടായിരുന്നു.
● 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
● വെള്ളിക്ക് വില കൂടി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ജൂണ്‍ 10 ന് ചൊവ്വാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 71560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

തിങ്കളാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയിലും പവന് 200 രൂപ കുറഞ്ഞ് 71640 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം എട്ടിന് ഞായറാഴ്ചയും ഏഴിന് ശനിയാഴ്ചയും 22 കാരറ്റിന് 8980 രൂപയിലും പവന് 71840 രൂപയിലുമാണ് വ്യാപാരം നടന്നത്. ശനിയാഴ്ച ഗ്രാമിന് 150 രൂപയും പവന് 1200 രൂപയും കുറഞ്ഞിരുന്നു.

Aster mims 04/11/2022

Kerala Gold Price June 10

18 കാരറ്റിനും കുറഞ്ഞു

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ 10 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7340 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 58720 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. വെള്ളിക്ക് വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 113 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 115 രൂപയാണ്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് ചൊവ്വാഴ്ച ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7360 രൂപയും പവന് 40 രൂപ കുറഞ്ഞ് 58880 രൂപയുമാണ്. ഈ വിഭാഗത്തിലും വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 117 രൂപയില്‍നിന്ന് ഒരു രൂപ കൂടി 118 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണവില കുറഞ്ഞതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാര്‍ ഷെയര്‍ ചെയ്യൂ.

Article Summary: Kerala gold price falls for 2nd day; silver price rises.

#GoldPriceKerala #SilverRate #KeralaGold #MarketUpdate #JewelryNews #Investment

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia