സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ആശ്വാസം; തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 480 രൂപ കുറഞ്ഞു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിലവിലെ വ്യാപാര വില പവന് 86560 രൂപയും ഗ്രാമിന് 10820 രൂപയുമാണ്.
● വ്യാഴാഴ്ചയും (02.10.2025) 22 കാരറ്റ് സ്വര്‍ണത്തിന് പവന് 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
● ഒക്ടോബര്‍ ആദ്യ ദിനമായ ബുധനാഴ്ച സ്വര്‍ണവില 87440 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു.
● 18 കാരറ്റ് സ്വര്‍ണത്തിനും പവന് 400 രൂപയുടെ കുറവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ആശ്വാസം. ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10820 രൂപയും പവന് 480 രൂപ കുറഞ്ഞ് 86560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ചയും (02.10.2025) സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 10880 രൂപയും പവന് 400 രൂപ കുറഞ്ഞ് 87040 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
എന്നാല്‍, ഒക്ടോബര്‍ ആദ്യദിനമായ ബുധനാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണത്തിന് രണ്ട് തവണ വില കൂടിയിരുന്നു. രാവിലെ വര്‍ധനവുമായെത്തി റെക്കോര്‍ഡ് സൃഷ്ടിച്ച സ്വര്‍ണനിരക്ക് ഉച്ചക്ക് ശേഷം വില കൂടി വീണ്ടും പുതിയ ചരിത്രനിരക്കില്‍ എത്തിയിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂടി 10875 രൂപയും പവന് 880 രൂപ കൂടി 87000 രൂപയും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 10930 രൂപയും പവന് 440 രൂപ കൂടി 87440 രൂപയുമായിരുന്നു.
ചൊവ്വാഴ്ചയും (30.09.2025) രാവിലെയും ഉച്ചക്ക് ശേഷവുമായി സ്വര്‍ണത്തിന് രണ്ട് വിലകളിലാണ് വ്യാപാരം നടന്നത്. 22 കാരറ്റിന് രാവിലെ വന്‍ വര്‍ധനുമായെത്തി 86500 കടന്ന് റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം പവന് 640 രൂപ കുറഞ്ഞിരുന്നു.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കൂടി 10845 രൂപയും പവന് 1040 രൂപ കൂടി 86760 രൂപയുമായിരുന്നു. ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86120 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കുറഞ്ഞു
ഒക്ടോബര്‍ മൂന്നിന് 18 കാരറ്റിന് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8960 രൂപയും പവന് 400 രൂപ കുറഞ്ഞ് 71680 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 8905 രൂപയും പവന് 400 രൂപ കുറഞ്ഞ് 71240 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6925 രൂപയും പവന് 55400 രൂപയും ഒന്‍പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4470 രൂപയും പവന് 35760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 158 രൂപയും മറു വിഭാഗത്തിന് 156 രൂപയുമാണ്.
സ്വർണവിലയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. ഈ വാർത്ത മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക.
Article Summary: Kerala gold price falls for the second straight day by ₹480 per sovereign to ₹86560.
#GoldPrice #KeralaGold #PriceDrop #BusinessNews #GoldRateToday #86560